ഈരാറ്റുപേട്ട: തീക്കോയി റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേയ്‌ക്ക് മറിഞ്ഞ് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. തലനാട് പഴുക്കാനിയില്‍ രാജന്റെ മകന്‍ ജിന്റോ (33)നാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം അറുകൊലപ്പാലത്തില്‍ നിന്ന് 20 അടി താഴ്ചയിലേയ്‌ക്ക് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജിന്റോയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
















