ചിങ്ങവനം: റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ചിങ്ങവനത്ത് നടക്കുന്ന മേല്‍പ്പാലങ്ങളുടെ നവീകരണത്തില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യോഗം ചേര്‍ന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ പൊതുജനങ്ങളുടെ യാത്രാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. മേല്‍പ്പാലങ്ങളുടെ നവീകരണം നടക്കുന്ന സ്ഥലങ്ങളില്‍ കാല്‍നട യാത്രക്കാര്‍ക്ക് നടപ്പ് വഴി വെട്ടി കൊടുക്കുവാനും തീരുമാനിച്ചു. ഇവിടങ്ങളില്‍ റെയില്‍പാളം മുറിച്ചു കടക്കുന്നതിനു സഹായകമായി റെയില്‍വേ ഗാര്‍ഡ്മാരെ ചുമതലപ്പെടുത്തുവാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: