കടുത്തുരുത്തി: കല്ലറ ടൗണിലെ മൊബൈല്‍ കടയില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ച ആറോളം വിദ്യാര്‍ത്ഥികള്‍ പിടിയിലായി. കല്ലറ സോയസ് മൊബൈല്‍ ഷോപ്പില്‍ നിന്നാണ് ഇവര്‍ പലതവണകളായി മൊെൈബെല്‍ മോഷ്ടിച്ചത്. കടയുടമയുടെ പരാതിയെ തുടര്‍ന്ന് കോട്ടയം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ പിടികൂടുകയായിരുന്നു. ഇടയാഴം, വെച്ചൂര്‍ ഭാഗങ്ങളിലുള്ളവരാണ് കുട്ടികള്‍. 9,10,11 ക്ലാസുകളിലാണ് ഇവര്‍ പഠിക്കുന്നത്. ചെറിയ മോഷണങ്ങള്‍ പലതും നടത്തിയിട്ടുണ്ടെങ്കിലും പിടിക്കപ്പെട്ടില്ല. ഇതാണ് മൊബൈല്‍ കടയില്‍ കയറി മോഷ്ടിക്കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ ജുവനൈല്‍ കോടയിതിയില്‍ ഹാജരാക്കി.
















