കോട്ടയം: പ്രസംഗ മത്സരത്തില്‍ വിജയിച്ച് കുട്ടികളുടെപ്രധാനമന്ത്രിയായ ആറാം ക്ലാസ്സുകാരി തെരേസാ തോമസ്സ്, സമ്മേളനാദ്ധ്യക്ഷയായ നാലാം ക്ലാസ്സുകാരി റോസ് മറിയ, ആശംസാ പ്രാസംഗീകരായ പൂജാ അജിത്,അരുന്ധതി.ആര്‍,അനഘാ അജിത് എന്നിവരുടെ നേതൃത്വത്തില്‍ ശിശുദിനം ജില്ലയില്‍ പ്രൗഢമായാഘോഷിച്ചു.
തിരുനക്കര ക്ഷേത്രമൈതാനത്ത്് ഒത്തുചേര്‍ന്ന മുപ്പതോളം സ്‌കൂളുകളിലെ മൂവായിരത്തിഅഞ്ഞൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വനം-ഗതാഗത വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശിക്ഷിച്ചുകൊണ്ടല്ല സ്‌നേഹം കൊടുത്ത് ഒപ്പം നിറുത്തിയാകണം മുതിര്‍ന്നവര്‍ കുട്ടികളെ നന്മയിലേക്കു നയിക്കേണ്ടതെന്ന് പ്രതിജ്ഞയ്‌ക്കുശേഷമുള്ള പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും സ്‌നേഹത്തിലും സംരക്ഷണത്തിലും കഴിയുന്ന കുട്ടികള്‍ ഇതൊന്നുമില്ലാത്ത ആയിരക്കണക്കിന് കുട്ടികളുടെ വേദനകള്‍ കൂടി മനസ്സിലാക്കി ജീവിക്കണമെന്ന് ശിശുദിന സന്ദേശം നല്‍കിക്കൊണ്ട് ജില്ലാകളക്ടര്‍ യു.വി.ജോസ് പറഞ്ഞു. പ്രൊഫ.മാടവന ബാലകൃഷ്ണന്‍,എഡിസി.ടി.എം.മുഹമ്മദ് ജാ,ജവഹര്‍ ബാലഭവന്‍ ഡയറക്ടര്‍ ടി.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ റ്റി.സി റോയി,സോന ,ഡി.വൈ.എസ്.പി.വിഅജിത്,വിദ്യാഭ്യാസ ഡെ.ഡയറക്ടര്‍ സിഎ സന്തോഷ്,ഡി. ഇ.ഓ. ജോര്‍ജ്ജ് ജോസ് റ്റി.എം, സി.ജി.വാസുദേവന്‍ നായര്‍,ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനോയി.വി.ജെ തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്നു ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലേക്കുനടന്ന വര്‍ണ്ണ ശബളമായ റാലിയില്‍ വിശിഷ്ട വിദ്യാര്‍ത്ഥികളും വ്യക്തികളും അണിനിരന്നു.
പനങ്ങാട്: മുണ്ടേമ്പള്ളി അങ്കണവാടിയിലെ കുരുന്നുകള്‍് ശിശുദിനം ആഘോഷിച്ച്ു. ആഘോഷത്തോടനുബന്ധിച്ച് റാലി നടത്തി. വാര്‍ഡ് മെമ്പര്‍ മിനി പ്രകാശന്‍ കുഞ്ഞുങ്ങളും അമ്മമാരും ചേര്‍ന്ന് റാലിക്ക് സ്വീകരണം നല്‍കി. ഡോ.ഗോപിനാഥ് പനങ്ങാട്, ഡോ.ടി.പി.ബാബു, മിനി പ്രകാശന്‍ , ഗ്രേസിടീച്ചര്‍, മുണ്ടെമ്പള്ളി വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തി: പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ അംഗന്‍വാടികളില്‍ നിന്നും കുട്ടികളെ കടുത്തുരുത്തിയിലെത്തിച്ചാണ് ശിശുദിന റാലി നടത്തിയത്. കടുത്തുരുത്തി കമ്മ്യൂണിറ്റി ഹാാളില്‍ നിന്നും രാവിലെ 10ന് ശിശുദിന റാലി ആരംഭിച്ചു. മാര്‍ക്കറ്റ് ജംഗ്ഷനില്‍ ചുറ്റി തിരിച്ച് കമ്മ്യൂണിറ്റി ഹാളിലെത്തി റാലി സമാപിച്ചു.
















