കണ്ണൂര്‍: കേന്ദ്ര നവനവകരണീയ ഊര്‍ജ്ജ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്താഭിമുഖ്യത്തില്‍ അനെര്‍ട്ട് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന 10,000 സൗരഗൃഹ മേല്‍ക്കൂര പദ്ധതിയില്‍ 8000 പവര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് 8ങണ ശേഷി കൈവരിച്ചു കഴിഞ്ഞു.
ഇന്ത്യയിലെ ആദ്യ വികേന്ദ്രീകൃത പദ്ധതിയും ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയുമായ ഈ പദ്ധതി ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാതലത്തില്‍ വിശദീകരണവും സ്‌പോട്ട് രജിസ്‌ട്രേഷനും സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷന്‍ ചെയ്യുന്ന മുന്‍ഗണനാ ക്രമത്തിലായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.
പ്രസ്തുത പദ്ധതി വഴി പവര്‍പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായമായി 52,197 രൂപയും സംസ്ഥാന സര്‍ക്കാര്‍ ധനസഹായമായി 39,000 രൂപയും നിലവില്‍ ലഭ്യമാണ്.
കണ്ണൂര്‍ ജില്ലയിലെ പരിപാടി 16ന് തെക്കി ബസാറിലുള്ള അനര്‍ട്ടിന്റെ ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഗുണഭോക്താക്കള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പി സഹിതം പ്രസ്തുത ഓഫീസില്‍ നേരിട്ടെത്തി 500 രൂപ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പദ്ധതി സംബന്ധിച്ചുള്ള സംശയ നിവാരണങ്ങള്‍ക്കായി 0497 2700051 എന്ന നമ്പറില്‍ ബന്ധപ്പെടണം.
















