കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സും ഡയാ കെയര്‍ സെന്റര്‍ ഫോര്‍ ഡയറ്റീസ് ആന്റ് എന്‍ഡോക്രൈനോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന കണ്ണൂര്‍ ബീച്ച് റണ്‍ 2015 ഇന്ന് രാവിലെ 5.30ന് അഞ്ജുബോബി ജോര്‍ജ്ജ് പയ്യാമ്പലത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. ഉത്തരമലബാറില്‍ ആദ്യമായാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. അത്‌ലറ്റിക്‌സിലും ആരോഗ്യപരിപാലനത്തിലും വ്യായാമത്തിനുള്ള പങ്ക് ഉയര്‍ത്തിക്കാട്ടുന്നതിനും ജനങ്ങളില്‍ ആരോഗ്യ സംരക്ഷണത്തിനുതകുന്ന ജീവിത ശൈലിക്ക് പ്രോത്സാഹനം നല്‍കുന്നതിനും വേണ്ടിയാണ് ബീച്ച് റണ്‍ സംഘടിപ്പിക്കുന്നത്. 600 ഓളം പേര്‍ ഇതുവരെയായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്ത് കിലോമീറ്ററിലും 3 കിലോമീറ്ററിലുമാണ് മത്സരം നടക്കുക. ഒന്നാം സമ്മാനമായി 50,000 രൂപയും രണ്ടാം സമ്മാനമായി 25,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും നല്‍കും. സംഘാടക സമിതി ചെയര്‍മാന്‍ മാത്യു സാമുവല്‍, ബ്രാന്റ് അംബാസിഡര്‍ അഞ്ജു ബോബി ജോര്‍ജ്ജ്, സി.വി.ദീപക്, മഹേഷ് ചന്ദ്രബാലിഗ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















