ചങ്ങനാശേരി: മയക്കുമരുന്നായി ഉപയോഗിക്കുന്ന ഗുളികകളുമായി യുവാവിനെ ചങ്ങനാശേരി എക്‌സസൈസ് സംഘം പിടികൂടി. പുതുപ്പള്ളി പയ്യപ്പാടി കിളിര്‍ത്തയില്‍ സവിന്‍ കെ.സോമനാ(25)ണ് അറസ്റ്റിലായത്. 35 ഗ്രാം ഗുളികകളുമായാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത ഗുളികകള്‍ വിശദമായ പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.മാനസികരോഗികള്‍ക്ക് നല്‍കുന്ന നെട്രാസെപ്പാം എന്ന ഗുളികകളാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബീജു കെവര്‍ഗീസ്, എക്‌സൈസ് സംഘാംഗങ്ങളായ റോയി എന്‍. തോമസ്, രതീഷ് കെ നാണു, സന്തോഷ്, നാസര്‍, ഷിജു,നൂജു, ബൈജു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
















