Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജനസാഗരം സാക്ഷി; കോകിലയും സുരേഷ്‌കുമാറും സത്യപ്രതിജ്ഞയെടുത്ത് കൗണ്‍സിലര്‍മാരായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 03:43 pm IST
in Kollam

കൊല്ലം: ബിജെപിയുടെ താമര ചിഹ്നമായിരുന്നു ഇന്നലെ കോര്‍പ്പറേഷനിലെ ചര്‍ച്ച. അനുഭവസമ്പത്തിന്റെ പ്രതീകമായി തിരുമുല്ലവാരം ഡിവിഷനില്‍ നിന്നും വിജയിച്ച ബിജെപിയുടെ തൂവനാട്ട് വി.സുരേഷ്‌കുമാറും യുവത്വത്തിന്റെ പ്രതീകമായി തേവള്ളി ഡിവിഷനില്‍ നിന്നും വിജയിച്ച കോകില എസ്.കുമാറും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുമ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി.

പന്ത്രണ്ടാം ഡിവിഷനില്‍ നിന്നുള്ള പ്രതിനിധിയായ കോകിലയായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയാണ് കോകിലയെ സ്വീകരിച്ചത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കോര്‍പ്പറേഷനില്‍ താമര വിരിയിച്ചതിന്റെ ആഹ്ലാദത്തിന്റെ ഭാഗമായി കോകിലയുടെ സത്യപ്രതിജ്ഞാസമയത്ത് വേദിക്ക് പുറത്ത് പടക്കം പൊട്ടിച്ചു.

ഡിവിഷന്‍ അടിസ്ഥാനത്തില്‍ പേര് വിളിച്ചായിരുന്നു കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ.

52-ാം ഡിവിഷനില്‍ നിന്നുള്ള തൂവനാട്ട് സുരേഷ്‌കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബിജെപി പ്രവര്‍ത്തകരുടെ ആവേശം കൊടിമുടിയേറി. മുതിര്‍ന്ന കൗണ്‍സിലര്‍ ബേബിസേവ്യറായിരുന്നു ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇവര്‍ക്ക് തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായിരുന്ന ജില്ലാ കളക്ടര്‍ എ.ഷൈനമോളായിരുന്നു തുടക്കത്തില്‍ സത്യവാചകം ചൊല്ലിക്കൊടുത്തത്. കോര്‍പ്പറേഷന്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലിലായിരുന്നു സത്യപ്രതിജ്ഞാചടങ്ങ് സംഘടിപ്പിച്ചത്.

രാവിലെ 11.30ന് തന്നെ കോര്‍പ്പറേഷന്‍ സെക്രട്ടറി വിജയന്റെ അധ്യക്ഷതയില്‍ യോഗനടപടികള്‍ ആരംഭിച്ചു. 55 കൗണ്‍സിലര്‍മാരില്‍ ഇടതുപക്ഷത്തെ 35 കൗണ്‍സിലര്‍മാരും യുഡിഎഫില്‍ ചേക്കേറിയ ആര്‍എസ്പിയുടെ നാലില്‍ മൂന്നു കൗണ്‍സിലര്‍മാരും ദൃഡപ്രതിജ്ഞയാണെടുത്തത്. എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിച്ചുവിജയിച്ച ബേബിസേവ്യര്‍ ദൃഡപ്രതിജ്ഞയാണെടുത്തത്. രണ്ട് ബിജെപി അംഗങ്ങളും കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പ്രതിനിധികളും ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞയെടുത്തപ്പോള്‍ ചാത്തിനാംകുളത്ത് നിന്നും വിജയിച്ച എസ്ഡിപിഐയുടെ നിസാറും പള്ളിമുക്കില്‍ നിന്നും വിജയിച്ച ആര്‍എസ്പിയിലെ സലീനയും അള്ളാഹുവിന്റെ നാമത്തിലാണ് പ്രതിജ്ഞയെടുത്തത്. ഇതിനിടയില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന താമരക്കുളത്തെ വിജയി കോണ്‍ഗ്രസിലെ എ.കെ.ഹഫീസിന് സത്യപ്രതിജ്ഞക്ക് ശേഷം കോണ്‍ഗ്രസ് കൗണ്‍സിലറായ മീനുലാല്‍ പൂച്ചെണ്ട് നല്‍കിയത് ശ്രദ്ധേയമായി. സത്യപ്രതിജ്ഞാചടങ്ങിന് ശേഷം ആദ്യം കൗണ്‍സില്‍ യോഗം കൂടി. ബേബി സേവ്യറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 18ന് രാവിലെ 10ന് മേയര്‍ തെരഞ്ഞെടുപ്പും ഉച്ചക്ക് രണ്ടിന് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പും നടക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൗണ്‍സില്‍ ഹാളില്‍ എല്ലാ അംഗങ്ങളും പരസ്പരം പരിചയപ്പെടുത്തിയതിന് ശേഷമായിരുന്നു യോഗ നടപടികള്‍ അവസാനിപ്പിച്ചത്. നിലവിലെ കൗണ്‍സിലില്‍ 26 പുരുഷന്മാരും 29 സ്ത്രീകളുമാണ്. കയ്യാലക്കലില്‍ നിന്നുള്ള മുന്‍ ഡെപ്യട്ടി മേയര്‍ എം.നൗഷാദ് രംഗത്തുണ്ടെങ്കിലും 2005-2010 ഭരണകാലത്ത് എട്ട് മാസം മേയറായി ഇരുന്നിട്ടുള്ള രാജേന്ദ്രബാബുവിനാണ് മേയര്‍ സ്ഥാനത്തിന് സാധ്യതയേറെ. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്കായിരിക്കും. ഹണി ബഞ്ചമിനോ വിജയാ ഫ്രാന്‍സിസിനോ ആയിരിക്കും നറുക്ക് വീഴുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.