ചെറുപുഴ: കമ്പിപ്പാലത്തിന്റെ മരപ്പലക തകര്‍ന്ന് വിദ്യാര്‍ത്ഥി അപകടത്തില്‍പ്പെട്ടു. നാട്ടുകാരുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ജോയല്‍ ജോജി(13)നാണ് പരുക്കേറ്റത്. രാവിലെ ഒന്‍പതിനാണ് സംഭവം.സ്‌കൂളിലേക്കു പോകാനായി കമ്പിപ്പാലത്തിലൂടെ നടന്നുവരവേ മരപ്പലക തകര്‍ന്ന് കാല്‍ താഴ്ന്നു പോവുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഓട്ടോറിക്ഷ െ്രെഡവര്‍മാരാണ് ജോയലിനെ രക്ഷപ്പെടുത്തിയത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചു കാര്യങ്കോട് പുഴയ്‌ക്കു കുറുകെ നിര്‍മിച്ച കമ്പിപ്പാലത്തിന്റെ പലകകള്‍ പലതും ഇളകിയ നിലയിലാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദിവസവും നൂറുകണക്കിനാളുകള്‍ യാത്ര ചെയ്യുന്ന കമ്പിപ്പാലത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട് കാലപഴക്കത്തെ തുടര്‍ന്ന് പലകള്‍ പലതും നശിച്ചു കഴിഞ്ഞു.ജില്ലകളുടെ അതിര്‍ത്തിയായതിനാല്‍ അധികൃതരും ഇത് കണ്ടില്ലന്ന് നടിക്കുകയാണ്.
















