കണ്ണൂര്‍: അന്താരാഷ്‌ട്ര വ്യാപാരം, വിദേശ വ്യാപാര നയങ്ങള്‍, വിദേശ വിനിമയം, നിര്‍വഹണം എന്നിവയെക്കുറിച്ച് നിലവിലുള്ള കയറ്റുമതിക്കാര്‍ക്കും ഈ രംഗത്ത് കടന്നുവരാന്‍ ആഗ്രഹിക്കുന്ന പുത്തന്‍ കയറ്റുമതിക്കാര്‍ക്കും അവബോധമുണ്ടാക്കുന്നതിനായി നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനും സംയുക്തമായി 18 ന് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. നിരിയാട്ട് ബന്ധു സ്‌കീം പ്രകാരം നിലവിലുള്ള കയറ്റുമതി വര്‍ധിപ്പിക്കാനും പുതിയ സംരംഭകരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും വിദേശ വ്യാപാര വിനിമയ രംഗത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും വേണ്ടിയാണ് ഇത്തരത്തില്‍ ക്ലാസ് സംഘടിപ്പിക്കുന്നത്. ജോയന്റ് ഡയരക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആര്‍.മുത്തുരാജ് മുഖ്യാതിഥിയായിരിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ചേമ്പര്‍ ഹാളില്‍ വെച്ച് നടക്കുന്ന ക്ലാസില്‍ ഐഡിജിഎഫ്ടി, കസ്റ്റംസ്, എഫ്‌ഐഇഒ, ഇസിജിസി, ഹാന്‍ടെക്‌സ്, എച്ച്ഇപിസി, ദേശസാല്‍കൃത ബാങ്ക് പ്രതിനിധികളും പങ്കെടുത്ത് സംശയങ്ങള്‍ക്ക് മറുപടി നല്‍കും. സൗജന്യമായി നടത്തുന്ന ക്ലാസില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ചേമ്പര്‍ ഭാരവാഹികള്‍ അറിയിച്ചു.
















