ഇരിട്ടി: ഇരിട്ടി നഗര സഭയിലെയും മുഴക്കുന്ന് , തില്ലങ്കേരി പഞ്ചായത്തുകളിലും വിജയിച്ച ബിജെപി മെമ്പര്‍മാര്‍ക്ക് ഇരിട്ടി കൈരതി കിരാത ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. ഇരിട്ടി നഗര സഭയില്‍ അഞ്ചും തില്ലങ്കേരി പഞ്ചായത്തില്‍ ഒന്നും, മുഴക്കുന്ന് പഞ്ചായത്തില്‍ രണ്ടും മെമ്പര്‍മാരാണ് ഇപ്പോള്‍ ബിജെപി വിജയികളായുള്ളത്. ഇവര്‍ക്കാണ് ഇന്ന് ക്ഷേത്രത്തില്‍ സ്വീകരണംനല്‍കിയത്. ക്ഷേത്രം പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ഇവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ക്ഷേത്രം വൈസ് പ്രസിഡന്റ് പി.കരുണാകരന്‍, മാനേജര്‍ ദിവാകരന്‍ എന്നിവരും പങ്കെടുത്തു. ക്ഷേത്രം മേല്‍ശാന്തിയില്‍ നിന്നും പ്രസാദവും സ്വീകരിച്ചാണ് മെമ്പര്‍മാര്‍ പോയത്.
















