Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ കോര്‍പറേഷന്‍; സുധാകരനെ വെട്ടി പി.കെ.രാഗേഷ് നിരാശനായി പി.ജയരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 11:00 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ കെ.സുധാകരനെ വെട്ടി കിംഗ് മേക്കറായി പി.കെ.രാഗേഷ്. പി.കെ.രാഗേഷ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ചതിന് ശേഷമാണ് കോര്‍പറേഷനില്‍ പി.കെ.രാഗേഷ് കോണ്‍ഗ്രസ്സിനെ പിന്‍തുണക്കാമെന്ന തീരുമാനത്തിലെത്തിയതെന്നാണ് സൂചന. രാഗേഷിന്റെ പിന്‍തുണ സ്വീകരില്ലെന്ന നിലപാടാണ് സുധാകരന്‍ തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. ശാദുലിപ്പള്ളിയില്‍ നിന്ന് ജയിച്ച സ്വതന്ത്രന്റെ പിന്‍തുണ ഉറപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സുധാകരന്റെ തുടക്കത്തിലുള്ള പ്രതികരണം. എന്നാല്‍ സ്വതന്ത്രന്‍ പിന്‍തുണ നല്‍കില്ലെന്ന് അറിയിച്ചതിന് ശേഷമാണ് സുധാകരന്‍ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതനായത്. കാലങ്ങളായി കണ്ണൂരില്‍ കോണ്‍ഗ്രസ്സിന്റെ അവസാന വാക്കായിരുന്ന സുധാകരന്റെ അപ്രമാധിത്വത്തിനുള്ള തിരിച്ചടികൂടിയാണ് രാഗേഷിന്റെ വിജയം. കണ്ണൂര്‍ കോര്‍പറേഷനില്‍ അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനത്തിലും സുധാകര പക്ഷത്തിന് യാതൊരു പങ്കുമില്ലാത്ത നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. സുധാകരന്റെ സ്വന്തക്കാരായി തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയവര്‍ തോല്‍ക്കുകയും ചെയ്തിരുന്നു. പി.കെ.രാഗേഷുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ തങ്ങള്‍ രാജിവെക്കുമെന്ന് പറഞ്ഞ ചില ലീഗുകാരും ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ കോര്‍പറേഷനില്‍ അധികാരത്തിലെത്താന്‍ എന്ത് വിട്ട് വീഴ്ചയും ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ലീഗ് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

രാഗേഷിന്റെ നിലപാട് മാറ്റം ഏറെ നിരാശപ്പെടുത്തിയത് പി.ജയരാജന്റെ സിപിഎമ്മിനെയാണ്. കോര്‍പറേഷനില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പി.കെ.രാഗേഷിനെ കൂടെക്കൂട്ടാന്‍ പി.ജയരാജന്‍ തന്നെ രംഗത്തിറങ്ങിയിരുന്നു. നേരിട്ടും ദൂതന്‍ മുഖേനയും നിരവധി തവണ സിപിഎം രാഗേഷുമായി ബന്ധപ്പെട്ടിരുന്നു. സുധാകരനും ഡിസിസി പ്രസിഡണ്ട് സുരേന്ദ്രനുമായുള്ള വൈരാഗ്യം മുതലെടുത്ത് രാഗേഷിനെ കൂടെക്കൊണ്ടുവരാമെന്ന കണക്ക് കൂട്ടലിലായിരുന്നു സിപിഎം നേതൃത്വം. എന്നാല്‍ രാഗേഷിന്റെ നിലപാട് സിപിഎമ്മിന് അനുകൂലമല്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിന് ജയരാജനും എത്തിയിരുന്നു. എന്നാല്‍ കോര്‍പറേഷനില്‍ അധികാരത്തിലെത്താനുള്ള വിദൂര സാധ്യതപോലുമില്ലെന്ന് ജയരാജന്റെ ശരീരഭാഷ തന്നെ വ്യക്തമാക്കുന്നുണ്ടായിരുന്നു. ജയരാജനുമായി രാഗേഷ് ഹസ്തദാനം ചെയ്തുവെങ്കിലും ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമായിരുന്നു ഇത്. ജയരാജനോട് സംസാരിക്കുവാനും രാഗേഷ് മുതിര്‍ന്നില്ല.

കോണ്‍ഗ്രസ്സിലുള്ള അനൈക്യവും ലീഗുമായുള്ള അഭിപ്രായ വ്യത്യാസവും തെരഞ്ഞെടുപ്പില്‍ മുതലെടുക്കാനായില്ല എന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം. നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ എം.വി.ജയരാജനെ തള്ളി എം.പ്രകാശനെ ചുമതലയേല്‍പിച്ചതാണ് മുന്‍തൂക്കം നഷ്ടപ്പെടാന്‍ കാരണമായതെന്ന അഭിപ്രായവും സിപിഎമ്മിനകത്തുണ്ട്. പാര്‍ട്ടി സംവിധാനത്തെ മുഴുവനായും ചലിപ്പിക്കാനോ തന്ത്രങ്ങള്‍ മെനയാനോ സാധിക്കാത്തതും പരാജയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സിഎംപി സ്ഥാനാര്‍ത്ഥി എം.വി.ഗിരിജ മത്സരിച്ച കിഴുന്ന ഡിവിഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നാമമാത്രമായി മാത്രമേ പ്രവര്‍ത്തനത്തിനിറങ്ങിയുള്ളു. സിഎംപിയുമായി ഒത്തുചേര്‍ന്ന് പോകുന്നതിലുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കത്തെ അണികള്‍ ഇതുവരെ ഉള്‍ക്കൊണ്ടിട്ടില്ലെന്നാണ് കിഴുന്നയിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. അടവ് നയത്തിന്റെ ഭാഗമായി ചില സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്തതാണ് വിനയായതെന്നും സിപിഎം വിലയിരുത്തുന്നു. പുതുതായി രൂപീകരിച്ച കോര്‍പറേഷനില്‍ രാഷ്‌ട്രീയ സദാചാരം മറന്ന് ആരുമായും കൂട്ടുകൂടാമെന്ന നിലപാടാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സിപിഎം സ്വീകരിച്ചത്. തന്റെ ആജ്ഞാനുവര്‍ത്തികളെയല്ലാതെ മറ്റാരെയും കോണ്‍ഗ്രസ്സില്‍ നിലനിര്‍ത്തില്ലെന്ന സുധാകരന്റെ ധാര്‍ഷ്ട്യത്തിനേറ്റ അടികൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

Varadyam

കവിത: ജീവിതമെന്ന കറി

News

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

പുതിയ വാര്‍ത്തകള്‍

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.