പാനൂര്‍: മൊകേരി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി മുഹമ്മദ് മുസ്തഫ പ്രായംകൂടിയ എല്‍ഡിഎഫ് സ്വതന്ത്രന്‍ അബൂബക്കര്‍ ഹാജി മരവനു സത്യവാചകം ചൊല്ലി കൊടുത്താണ് ചടങ്ങ് ആരംഭിച്ചത്. അളളാഹുവിന്റെ നാമത്തിലാണ് സിപിഎം അംഗം പ്രതിജ്ഞയെടുത്തത്. മറ്റ് അംഗങ്ങള്‍ക്ക് അബൂബക്കര്‍ ഹാജി സത്യവാചകം ചൊല്ലി കൊടുത്തു. ആദ്യമായി 9 ാംവാര്‍ഡായ വളളങ്ങാട് നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗം എ.സുചിത്ര ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി. 14 അംഗങ്ങളുളള പഞ്ചായത്തില്‍ എല്‍ഡിഎഫിന് 11 അംഗങ്ങള്‍ ഉണ്ട്. യുഡിഎഫിന് 2അംഗവുമുണ്ട്. പ്രഥമയോഗം ഇന്നലെ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു.
















