കാഞ്ഞിരപ്പള്ളി: അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം വൈകുന്നതില്‍ പ്രതിഷേധം വ്യാപകം. കാഞ്ഞിരപ്പള്ളി ഐസിഡിഎസ് പ്രൊജക്ടിന്റെ കീഴിലുള്ള 234 ആംഗന്‍വാടി ജീവനക്കാര്‍ക്കാണ് ഒക്ടോബര്‍മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാത്തത്. ശമ്പളം ലഭിക്കാത്തതില്‍ ആംഗന്‍വാടി സ്റ്റാഫ് അസോസിയേഷന്‍ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ഓഫീസിലെ ജീവനക്കാരുടെ അനാസ്ഥയാണ് ശമ്പളം വൈകുവാന്‍ കാരണമെന്ന് ആരോപണമുണ്ട്. മൂന്നാം തീയതിക്കുള്ളില്‍ ലഭിക്കേണ്ട ശമ്പളം മിക്ക മാസങ്ങളിലും വൈകിയാണ് ലഭിക്കുന്നത്. ശമ്പളവിതരണത്തിന് കാലതാമസം വരുത്തിയാല്‍ ഐസിഡിഎസ് ഓഫീസ് ഉപരോധിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്താനും മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനും ആംഗന്‍വാടി സ്റ്റാഫ് അസോസിയേഷന്‍ ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്നമ്മ ജോര്‍ജിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് കെ.എസ്. രമേശ്ബാബു ഉദ്ഘാടനം ചെയ്തു. ശോഭനാദേവി, വി.പി. സുലോചന, പി.കെ. സജിമോള്‍, കെ.കെ അമ്മിണി വിക്രമന്‍, സീനത്ത് സി.എച്ച്., രാജമ്മ കെ.കെ. എന്നിവര്‍ പ്രസംഗിച്ചു.
















