മരങ്ങാട്ടുപിള്ളി : സം സ്ഥാന സിബിഎസ്ഇ സ്‌കൂള്‍ സ്‌പോര്‍ട്‌സ്് മീറ്റ് 17, 18 തീയതികളില്‍ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യാ ഗുരുകുലം സ്‌കൂളില്‍ വച്ച് നടത്തപ്പെടും. കേരളത്തിലെ 14 ജില്ലകളിലെ 1300 സ്‌കൂളുകളെ പ്രതി നിധീകരിച്ച് 3000 ല്‍ അധികം കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. മൂന്ന് കാറ്റഗറികളിലായാണ് മത്സരം നടക്കുന്നത്.
14 വയസ്സില്‍ താഴെ, 16 വയസ്സില്‍ താഴെ, 19 വയസ്സില്‍ താഴെ ആണ്‍പെണ്‍ വിഭാഗ ങ്ങളിലായി 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 800 മീറ്റര്‍, 1500 മീറ്റര്‍, 3000 മീറ്റര്‍, 4 ഃ100 മീറ്റര്‍ റിലെ, ലോങ്ങ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിള്‍ ജമ്പ്, ഷോട്ട്പുട്ട്, ഡിസ്‌ക് ത്രോ, ജാവലിന്‍ ത്രോ എന്നീ മത്സരങ്ങള്‍ നടക്കും. സഫാരി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര മീറ്റ് ഉദ്ഘാടനം ചെയ്യും. സിബിഎസ്‌സി റീജിയണല്‍ ഡയറക്ടര്‍ മഹേഷ് ഡി. ധര്‍മാധികരി മുഖ്യപ്രഭാഷണം നടത്തും, ഇബ്രാഹിം ഖാന്‍, ഡോ: ഇന്ദിരാ രാജന്‍, ഉണ്ണികൃഷ്ണന്‍, ഫ്രാന്‍സിസ്, ഡോ: ജോര്‍ജ് ജോസഫ്, ഡോ: ജിജി മുഹമ്മദ്, സുജ കെ. ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിക്കും.
















