കുളത്തുപ്പുഴ: പ്രമുഖ സിനിമ സീരിയല്‍ നടി സോനാ നയര്‍ മുഖ്യാതിഥിയായി അരിപ്പ സമരഭൂമിയിലെത്തി. ലയണ്‍സ് ക്ലബ് ഓഫ് തിരുവനന്തപുരം ക്യുന്‍സിന്റെയും ഏകത പരിഷത്ത് കേരളയുടെയും നേതൃത്വത്തില്‍ കാരക്കോണം മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടു കൂടി സംഘടിപ്പിച്ച സൗജന്യനേത്ര പരിശോധന-തിമിര ശാസ്ത്രക്രിയ ക്യാമ്പിലാണ് സോനാനായരെത്തിയത്. ക്യാമ്പിന്റെ ഉദ്ഘാടനം അലക്‌സ കുര്യക്കോട് നിര്‍വഹിച്ചു. ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.ആരീഫാ ബീവി, ഏകതാ പരിഷത്ത് വൈസ് പ്രസിഡന്റ് മോനിച്ചന്‍ പടകോട്, പ്രീതി, ഡോ.ജയശ്രീ, കെ.ജെ.ജോസഫ്, ഗോപകുമാര്‍ മേനോന്‍, ജോണ്‍ ജി കൊട്ടറ, സോണി ജോണ്‍, ഡോ.ചന്ദ്ര, മഞ്ചു, സുനിത, അനിത, വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. രതീഷ് ടി ഗോപി സ്വാഗതം പറഞ്ഞു. പവിത്രന്‍ തില്ലങ്കേരി നന്ദിയും പറഞ്ഞു.
















