കുറവിലങ്ങാട്: ഗ്രാമപഞ്ചായത്തില്‍ ഭരണം പങ്കെടുന്നതിനെ ചൊല്ലി എല്‍ഡിഎഫില്‍ തര്‍ക്കം, എല്‍ഡിഎഫ് പിന്തുണ നല്‍കിയ ഗ്രാമ വികസന മുന്നണിക്ക് നേതൃത്വം നല്‍കിയ ഡോ. സിന്ധു മോള്‍ ജേക്കബിന് ഭരണചര്‍ച്ചകള്‍ക്ക്‌സ്വാതന്ത്ര്യം നല്‍കണമെന്ന ആവശ്യവുമായി വോട്ടര്‍മാര്‍ രംഗത്ത് എത്തി. മുന്നണി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുവാന്‍ ശ്രമിച്ച കേരളാ കോണ്‍ഗ്രസ്എമ്മുമായി ഭരണം പങ്കിടുവാന്‍ ശ്രമം സിപിഐഎം ഉപേക്ഷിക്കണമെന്നാണ് വോട്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഡോ.സിന്ധുമോള്‍ ജേക്കബിന്റെനേതൃത്വത്തിലുള്ള ഭരണത്തിനാണ് ജനങ്ങള്‍ വോട്ട് നല്‍കിയതെന്നും, അല്ലാതെ ചിലയാളുകളുടെ വ്യക്തി താലപര്യത്തിനല്ല ജനങ്ങള്‍ ഗ്രാമവികസനമുന്നണിയെ വിജയിപ്പിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.
















