കണ്ണൂര്‍: ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന പ്രീണനനയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ജനപിന്തുണ നഷ്ടപെടാന്‍ കാരണമായതെന്ന് നമ്പ്യാര്‍മഹാസഭ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ മേഖലയിലും നടക്കുന്ന അഴിമതിക്ക് സര്‍ക്കാരും മുഖ്യമന്ത്രിയും നേരിട്ട് പങ്കുള്ളത് പോലെ ഒരു അന്തരീക്ഷം ഇതിന് മുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും നമ്പ്യാര്‍മഹാസഭ ആവശ്യപ്പെട്ടു. ബാര്‍കോഴ ആരോപണത്തില്‍ മാണി രാജിവെച്ചത് കൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ല. മറ്റ് പലമന്ത്രിമാര്‍ക്കും ഇത്തരം വിഷയങ്ങളില്‍ നേരിട്ട് പങ്കുള്ളതായി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് മുഖ്യമന്ത്രിയും രാജിവെക്കണം. ചെയര്‍മാന്‍ രാജേഷ് നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി തുളസിനമ്പ്യാര്‍, ശശീന്ദ്രന്‍ നമ്പ്യാര്‍, കൃഷ്ണദാസ്, അഡ്വ പദ്മപ്രിയ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















