Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയെ അപമാനിച്ച് സിപിഎം വിജയാഹ്ലാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 10:00 pm IST
in Kannur

പാനൂര്‍: സിപിഎം ക്രിമിനലുകള്‍ കൈകാലുകള്‍ അടിച്ചു തകര്‍ത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അമ്മാമഠത്തില്‍ ജഗദീപന്റെ പരാജയം സിപിഎം ആഘോഷിച്ചത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിധത്തില്‍. മൊകേരി പഞ്ചായത്തിലെ 14-ാം വാര്‍ഡായ കൂരാറയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട ജഗദീപനെ അപമാനിച്ചു കൊണ്ടായിരുന്നു സിപിഎം സംഘം ആഹ്ലാദപ്രകടനം നടത്തിയത്. അക്രമികള്‍ അടിച്ചു തകര്‍ത്ത പ്ലാസ്റ്ററിട്ട കൈകാലുകളുമായി വാക്കര്‍ ഉപയോഗിച്ചാണ് വോട്ടര്‍മാരെ കാണാന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജഗദീപന്‍ വീടുകയറിയത്. ഇതേ രീതിയില്‍ വേഷംകെട്ടിയാണ് സിപിഎം പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്ലാദം നടത്തിയത്. ഇത് വന്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൂരാറ ഇന്ദിരാഭവന്റെ മുന്നിലൂടെ മദ്യലഹരിയില്‍ സിപിഎം നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകര്‍ ചെങ്കൊടിയേന്തി നൃത്തം ചവിട്ടുകയായിരുന്നു. 81 ഓളം മുറിവുകള്‍ ശരീരത്തിലാകമാനമുളള ജഗദീപന്‍ നിശ്ചയദാര്‍ഢ്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുകയായിരുന്നു. എന്നാല്‍ മതപരമായ രീതിയില്‍ വോട്ടുഭിന്നിപ്പിച്ച് ജഗദീപനെ സിപിഎം പരാജയപ്പെടുത്തുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ അബൂബക്കര്‍ ഹാജിക്ക് 427 വോട്ടും ജഗദീപന് 331 വോട്ടുമാണ് ലഭിച്ചത്. 96 വോട്ടിനാണ് ജഗദീപന്‍ പരാജയപ്പെടുന്നത്. യുഡിഎഫിലെ മുസ്ലീം സ്ഥാനാര്‍ത്ഥിക്ക് ജഗദീപന്റെ വാര്‍ഡില്‍ നിന്നും ബ്ലോക്ക് ഡിവിഷനിലേക്ക് 60 വോട്ടാണ് കൂടുതല്‍ ലഭിച്ചത്. മുസ്ലീമായതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വാര്‍ഡില്‍ വോട്ടു നല്‍കുകയും ജഗദീപനെ വഞ്ചിക്കുകയുമായിരുന്നു യുഡിഎഫിലെ ഒരു വിഭാഗം. അങ്ങിനെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് വോട്ടു നേടി ജയിച്ചവരാണ് മൃഗങ്ങളെ ലജ്ജിപ്പിക്കുന്ന തരത്തില്‍ പരിക്കേറ്റ സ്ഥാനാര്‍ത്ഥിയെ അപമാനിച്ച് ആഹ്ലാദ പ്രകടനം നടത്തിയത്.

ഇക്കഴിഞ്ഞ ജൂലായ് 6 നാണ് ജഗദീപനെ ബൈക്ക് തടഞ്ഞു നിര്‍ത്തി കൈകാലുകള്‍ അടിച്ചു തകര്‍ത്തത്. ഏറെകാലം കോഴിക്കോട് ചികിത്സയിലായിരുന്ന ഇയാള്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ആശുപത്രി വിടുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി എം.മോഹനടക്കമുളള ഏഴംഗസംഘത്തെ സംഭവത്തില്‍ പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശാരീരികമായി തകര്‍ന്ന ജഗദീപനെ മാനസികമായും തകര്‍ക്കാന്‍ വേണ്ടി സിപിഎം നേതൃത്വം ആസൂത്രിതമായി നടത്തിയതാണ് ഈ ആഭാസങ്ങളെന്നും മനുഷ്യത്വരഹിതമായ ഇത്തരം നിലപാടുകളില്‍ നിന്നും സിപിഎം പിന്‍മാറണമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.പി.ഹാഷിം പറഞ്ഞു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും കെ.പി.ഹാഷിം പറഞ്ഞു. ജീവച്ഛവമാക്കിയ യുവാവിനെ മാനസികമായി തകര്‍ക്കാനും അക്രമികളായ ഞങ്ങളെ ചോദ്യം ചെയ്യാന്‍ ആരുണ്ട് എന്ന ധാര്‍ഷ്ട്യവുമാണ് കൂരാറയില്‍ സിപിഎം നടത്തിയ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട്് പി.സത്യപ്രകാശ് പറഞ്ഞു. അധ്യാപകനെ ക്ലാസ്മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് കൊന്നവരുടെ നേതൃത്വത്തിലാണ് ഈ മനുഷ്യത്വരഹിതമായ ദുഷ്‌ചെയ്തി നടന്നിട്ടുളളത്. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍
Varadyam

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

പുതിയ വാര്‍ത്തകള്‍

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.