കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് സുശീല്‍ ആറോണിന്റെ നേതൃത്വത്തില്‍ ചേമ്പര്‍ പ്രതിനിധി സംഘം കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. വിമാനത്താവള പ്രവൃത്തി പുരോഗതി എല്‍ ആന്റ് ടി ഉദ്യോഗസ്ഥര്‍ വിവരിക്കുകയും പ്രതിനിധി സംഘം വിലയിരുത്തുകയും ചെയ്തു. നൂറോളം വരുന്ന സംഘത്തില്‍ ചേമ്പറിന്റെ ഭാരവാഹികളും മുന്‍പ്രസിഡണ്ടും മാനേജിംഗ് കമ്മറ്റി അംഗങ്ങളും ചേമ്പര്‍ വിമന്‍സ് വിങ്, യൂത്ത് വിങ് ഭാരവാഹികളും മറ്റു മെമ്പര്‍മാരും പങ്കെടുത്തു. എല്‍ആന്റ്ടി ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ ഈ വര്‍ഷം ഡിസംബര്‍ അവസാന വാരം ആദ്യ ടെസ്റ്റ് ഫ്‌ളൈറ്റ് പറത്തുമെന്നും, 2016 ജൂണ്‍ ആകുമ്പോഴേക്കും വിമാനത്താവളം കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നും അവര്‍ ഉറപ്പുനല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
















