മയ്യനാട്: മയ്യനാട് ധവളക്കുഴിയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിക്ക് നേരെ ക്വട്ടേഷന്‍ അക്രമണം നടന്നതായി പരാതി. വെള്ളമണല്‍ എച്ച്എസ്എസിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ഥിയായ ധിനുവിന് നേരെയാണ് അക്രമണം ഉണ്ടായത്. മയ്യനാട് കുറ്റിക്കാടിന് സമീപം മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സംഘടിച്ചെത്തിയ പത്തോളം പേര്‍ തന്നെ ബലമായി ഓട്ടോയില്‍ കയറ്റി അതിലൊരാളുടെ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചെന്നും ധിനു പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മയ്യനാട് ധവളക്കുഴി സ്വദേശികളായ റോജിഷ്, അനീഷ്, അജീഷ്, കുട്ടന്‍, കണ്ണന്‍, അല്‍ത്താഫ്, അനു എന്നിവരാണ് മര്‍ദ്ദിച്ചെതെന്ന് പരാതിയില്‍ പറയുന്നു. ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
















