ചങ്ങനാശേരി: തൃക്കൊടിത്താനം മംഗലപ്പള്ളിയില്‍ പ്രവീണ്‍(22) പ്രവീണിന്റെ വലിയമ്മ രാജമ്മ(70)എന്നിവരെ ആക്രമിച്ച സിപിഎം പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത പോലീസ് അനാസ്ഥകാണിക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞദിവസം പോലീസിന്റെ നിഷ്‌ക്രിയമായ നിലപാടില്‍ പ്രതിഷേധിച്ച് കൈലാത്തുപടിയില്‍ ബിജെപി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എസ്എന്‍ഡിപി 1349-ാം നമ്പര്‍ സെക്രട്ടറി ടി.ആനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡംഗം ചന്ദ്രമോഹന്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.എം.ചന്ദ്രന്‍, ബിജെപി നിയോജകമണ്ഡലം കണ്‍വീനര്‍ എം.എസ്.വിശ്വനാഥന്‍, പി.കെ.കൃഷ്ണന്‍, ബിജെപി തൃക്കൊടിത്താനം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ.സുനില്‍, രാജീവ് പുതുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കൈലാത്തുപടിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ കോട്ടമുറി പുലിക്കോട്ടുപടി വഴി കൈലാത്തുപടിയില്‍ യോഗസ്ഥലത്ത് സമാപിച്ചു. പോലീസ് പ്രതികളെ അറസ്റ്റുചെയ്യുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
















