Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ശ്രീകണ്ഠാപുരം-ഇരിട്ടി നഗരസഭാ ഭരണ നഷ്ടം സിപിഎമ്മിന് കനത്ത തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 10:22 pm IST
inKannur

കണ്ണൂര്‍: ശ്രീകണ്ഠാപുരം-ഇരിട്ടി നഗരസഭാ ഭരണനഷ്ടം സിപിഎമ്മിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ തവണ സിപിഎം ഭരണം നടത്തിയ പഞ്ചായത്തുകളായ ശ്രീകണ്ഠാപുരം,ഇരിട്ടി എന്നിവ നഗരസഭകളായതോടെ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളിലും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ പ്രതിപക്ഷത്തിരിക്കേണ്ടി വന്നിരിക്കുന്ന അവസ്ഥയാണ് ജില്ലയിലെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി സിപിഎം നടത്തുന്ന ഇരിട്ടിയും വര്‍ഷങ്ങളായി ഭരിക്കുന്ന ശ്രീകണ്ഠാപുരവും നഷ്ടപ്പെട്ടത് സംഘടനാപരമായി വലിയ നഷ്ടമാണെന്ന് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ത്തന്നെ സമ്മതിക്കുന്നുണ്ട്. നഗരസഭ രൂപീകരിച്ചപ്പോഴും അധികാരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇരിട്ടിയിലെ സിപിഎം നേതൃത്വം . ഇതിനായി ജയിച്ചു കഴിഞ്ഞാല്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനായി ഏരിയാ സെക്രട്ടറിയായ പി.പി.അശോകനെ തല്‍സ്ഥാനത്തു നിന്നും മാറ്റി മത്സരിപ്പിക്കുകയായിരുന്നു. എന്നാല്‍ അശോകന്‍ ജയിച്ചെങ്കിലും പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതി സംജാതമാവുകയായിരുന്നു. മാത്രമല്ല യുഡിഎഫ് എല്‍ഡിഎഫിനേക്കാള്‍ സീറ്റ് നേടുകയും ചെയ്തു. സിപിഎം നേതൃത്വം നല്‍കിയ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അഴിമതിയുടേയും മറ്റും പേരില്‍ ഏറെ പഴിക്കേള്‍ക്കേണ്ടി വരികയും അഴിമതിക്കേസില്‍ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ അബ്ദുള്‍ റഷീദ് ജയിലില്‍ കിടക്കേണ്ടി വരികയും ചെയ്തിരുന്നു. അഴിമതിയും സ്വജനപക്ഷപാതിത്വവും മുഖമുദ്രയാക്കിയ ഭരണസമിതിക്കെതിരെ ശക്തമായ പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്നും സിപിഎമ്മിന് ഇരിട്ടി മേഖലയില്‍ ഉണ്ടായത്. ബിജെപിക്ക് 5 ഉം യുഡിഎഫിന് 16 ഉം സീറ്റ് ലഭിച്ചപ്പോള്‍ ഭരണ കക്ഷിയായിരുന്ന സിപിഎമ്മിന് കേവലം 13 സീറ്റ് മാത്രമാണ് ലഭിച്ചത്. ബിജെപി ഇവിടെ നിര്‍ണ്ണായക ശക്തിയായി മാറിയതും സിപിഎമ്മിന് കനത്ത തിരിച്ചടിയായി. താവിലക്കുറ്റിയടക്കമുളള ചില സ്ഥലങ്ങളില്‍ സിപിഎമ്മിന്റെ പരമ്പരാഗതമായ വോട്ടുകളില്‍ വന്‍ കുറവു വന്നതും മേഖലയില്‍ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ശ്രീകണ്ഠാപുരമാവട്ടെ പരമ്പരാഗതമായി സിപിഎം ഭരിച്ചു വരുന്ന പഞ്ചായത്താണ്. എന്നാല്‍ നഗരസഭ രൂപീകരിക്കപ്പെട്ടതോടെ സിപിഎം പരാജയം സമ്മതിച്ചിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ മത്സരം നടത്താന്‍ പാര്‍ട്ടി മേഖലയില്‍ തയ്യാറായിരുന്നില്ല. യുഡിഎഫിന് മൂന്ന് വാര്‍ഡുകളില്‍ ശക്തമായ റിബലുകളുണ്ടായിരുന്നിട്ടും ചതുഷ്‌ക്കോണ മത്സരത്തിനിടയില്‍ ഇത് മുതലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. കോട്ടൂര്‍ വാര്‍ഡില്‍ നിന്നും ജയിച്ച അഭിഭാഷകനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നുവെങ്കിലും പാര്‍ട്ടി അണികളെ സക്രിയമാക്കുന്നതില്‍ നേതൃത്വം അമ്പേ പരാജയപ്പെടുകയായിരുന്നു. നഗരസഭയിലെ കന്നിയങ്കത്തില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ചവെച്ച ബിജെപി നഗരസഭ പരിധിയില്‍ തങ്ങള്‍ക്കുളള ശക്തി വോട്ടിംഗിലൂടെ തെളിയിച്ചിരുന്നു. കാവുമ്പായി സമരഭൂമി ഉള്‍പ്പെടുന്ന ഡിവിഷനില്‍പ്പോലും ചരിത്രത്തിലാദ്യമായി സ്വാതന്ത്ര ചിഹ്നത്തില്‍ മത്സരിക്കേണ്ട ഗതികേട് സിപിഎമ്മിനുണ്ടായത് തെരഞ്ഞെടുപ്പു വേളയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മലയോരത്തെ പ്രമുഖ വ്യാപാര കേന്ദ്രമായ ശ്രീകണ്ഠാപുരം ടൗണ്‍ ഉള്‍പ്പെടുന്നതും പാര്‍ട്ടിക്കേറെ സ്വാധീനമുളളതുമായ നഗരസഭാഭരണം നഷ്ടപ്പെടുന്നത് വരും നാളുകളില്‍ പാര്‍ട്ടിയുടെ സംഘടനാപരമായ തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കുമെന്നുറപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.