പയ്യന്നൂര്‍: ചീമേനി തുറന്ന ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത സംഭവത്തില്‍ സിപിഎം തടവുകാരനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പനത്തടിയിലെ ജബ്ബാര്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന സുധാകരനെയാണ് കഴിഞ്ഞദിവസം കണ്ണൂരിലേക്ക് മാറ്റിയത്. ജയിലില്‍ നടന്ന മലയാളഭാഷാ വാരാചരണ പരിപാടിയില്‍ പങ്കെടുക്കാതെ ബാരക്കിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഇയാളെ അധികൃതര്‍ പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചീമേനി പോലീസ് കേസെടുത്ത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.
















