കണ്ണൂര്‍: മഹാത്മാഗാന്ധിയുടെ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗാന്ധി പീസ് മിഷന്‍, സിംഫണി ടിവി, കേരള സര്‍ക്കാര്‍ ടൂര്‍ഫെഡ് എന്നിവരുടെ സഹകരണത്തോടും ജെംസ് ഇന്ത്യാ, ന്യൂമെഡിക്കല്‍ സെന്റര്‍ യുഎഇ, യുഎഇ എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്ന ഗാന്ധിയാത്രയ്‌ക്ക് കേരളത്തില്‍ നിന്നും 12 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി നടത്തപ്പെടുന്ന മത്സര പരീക്ഷ 15ന് കേരളത്തിലെ ആറ് കേന്ദ്രങ്ങളില്‍ നടക്കും.
കണ്ണൂരില്‍ സെന്റ് മൈക്കിള്‍ ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലും കാസര്‍ഗോഡ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ംംം.ഴമിറവശുലമരലാശശൈീി2015.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
















