പാനൂര്‍:ദീപാവലി കുടുംബസംഗമം ഇന്ന്. പാനൂര്‍ ശക്തിദുര്‍ഗം കാര്യാലയത്തില്‍ വൈകുന്നേരം 4 മണിക്ക് ആര്‍എസ്എസ് പാനൂര്‍ താലൂക്ക് സംഘചാലക് എന്‍കെ.നാണു മാസ്റ്റര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. താലൂക്ക് സേവാപ്രമുഖ് കെ.പ്രകാശന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ:എവി.കേശവന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് തിരുവാതിര, ഗോപികാനൃത്തം, ഭജന, യോഗ്ചാപ് തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും. പ്രസാദവിതരണത്തിനു ശേഷം കരിമരുന്ന് പ്രയോഗവും നടക്കും.
















