തലശ്ശേരി: ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന പെരുന്താറ്റിലെ കെ.കെ.പ്രേമന്റെ ‘ശിവദം’ വീടിന് മുന്നില്‍ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഞായറാഴ്ച രാത്രി ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോബെറിഞ്ഞത്. ഇതുസംബന്ധിച്ച് ധര്‍മ്മടം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
















