കുമരകം: തെരഞ്ഞെടുപ്പിന് ശേഷം കുമരകത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ കുടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ പോലീസ് കുമരകത്ത് പതിനഞ്ച് ദിവസത്തേക്ക് നിരോദനാജ്ഞ പ്രഖ്യാപിച്ചു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കുമരകത്ത് രണ്ട് വാര്‍ഡുകളില്‍ ബിജെപി വിജയിച്ചതോടെ പഞ്ചായത്തില്‍ വ്യാപകമായി സിപിഎം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സിപിഎം അക്രമത്തില്‍ പരിക്കേറ്റ വീട്ടമ്മ പരാതി നല്‍കാനായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ സിപിഎം അക്രമി സംഘം മാരകായുധങ്ങളുമായി പോലീസ് സ്റ്റേഷന് മുന്പില് എത്തുകയും വീട്ടമ്മയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി. ഇതേ തുടര്‍ന്നാണ് പോലീസ് കുമരകം പഞ്ചായത്തില്‍ 144-ാം വകുപ്പ് പ്രകാരമുള്ള നിരോദനാജ്ഞ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: