കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ കെപിസിസ ജനറല്‍ സെക്രട്ടറി കൂടിയായ സുമാ ബാലകൃഷ്ണനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തെത്തിയ എം.വി.രാഘവന്റെ മകള്‍ കെ.വി.ഗിരിജ പരാജയപ്പെട്ടു. കിഴുന്ന വാര്‍ഡില്‍ നിന്നാണ് ഗിരിജ പരാജയപ്പെട്ടത്. എല്‍ഡിഎഫിനോടൊപ്പമുളള സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായിട്ടാണ് ഗിരിജ മത്സരിച്ചിരുന്നത്. നിലവിലെ കണ്ണൂര്‍ നഗരസഭാ ചെയ്ര്‍പേഴ്‌സണ്‍ ലീഗിന്റെ റോഷ്‌നി ഖാലിദ് എളയാവൂര്‍ നോര്‍ത്തില്‍ നിന്നും സിപിഎമ്മിലെ വി.ജ്യോതിലക്ഷ്മിയോട് പരാജയപ്പെട്ടു. കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി കണ്ണൂര്‍ നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിച്ചു വരികയായിരുന്നു. വൈസ് ചെയര്‍മാനായിരുന്ന കോണ്‍ഗ്രസിലെ അഡ്വ.ടി.ഒ.മോഹനന്‍ വെത്തിലപ്പള്ളി വാര്‍ഡില്‍ നിന്നും വിമത ഭീഷണിക്ക് നടുവിലും കോര്‍പ്പറേഷനിലേക്ക് കടന്നുകൂടി.
















