കണ്ണൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ ഒരു വാര്‍ഡില്‍ തുല്ല്യ വോട്ടു നേടുന്ന സ്ഥാനാര്‍ത്ഥികളില്‍ നിന്നും നറുക്കിട്ട് ഒരാളെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുകയും മറ്റേയാള്‍ തഴയപ്പെടുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് കണ്ണൂര്‍ കുറുമാത്തൂര്‍ ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തുല്യവോട്ടുനേടുന്നവര്‍ക്ക് ജനാധിപത്യത്തില്‍ തുല്ല്യ സ്ഥാനമുണ്ട്. അതിനാല്‍ നറുക്കിന്റെ പേരില്‍ അവസരം നിഷേധിക്കുന്നത് ശരിയല്ല. അതിനാല്‍ ഇരുവരെയും രണ്ടര വര്‍ഷം വീതം മെമ്പര്‍ സ്ഥാനം പങ്കിടാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പുകമ്മീഷന് പരാതി നല്‍കിയതായും ബാലകൃഷ്ണന്‍ അറിയിച്ചു.
















