പാര്‍ട്ടിക്ക് വെറും പരസ്യപ്രചരണത്തിനു വേണ്ടിയുള്ള ഒരു വസ്തുവായ വിഎസ്, എസ്എന്‍ഡി പിയെ നന്നാക്കിയേ അടങ്ങൂ എന്ന വാശിയിലാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഈ ഏര്‍പ്പാട് സഖാവ് ഇനിയെങ്കിലും ഒന്നു നിര്‍ത്തണം. സഖാവ് ടിപിയുടെ വീടു സന്ദര്‍ശിച്ച് എന്തൊക്കെ പ്രസംഗിച്ചു. എന്നിട്ട് കുറ്റക്കാരെ നിങ്ങളുടെ പാര്‍ട്ടി എങ്ങനെയാണ് സംരക്ഷിക്കുന്നതെന്നു കേരളത്തിലെ ജനങ്ങള്‍ക്കറിയാം.
ആദ്യം സഖാവ് സ്വന്തം പാര്‍ട്ടിയെ നന്നാക്കിയിട്ട് പോരേ എസ്എന്‍ഡിപിയെ നന്നാക്കല്‍. ശാശ്വതീകാനന്ദ സ്വാമി മരിച്ചു ഇത്രയും വര്‍ഷം താങ്കള്‍ ഇതിനെതിരെ ഒരു ചെറുവിരലെങ്കിലും അനക്കിയിട്ടുണ്ടോ? ഈഴവര്‍ വോട്ട് ബാങ്ക് ആയാല്‍ സഖാവും പാര്‍ട്ടിയും ഈ കേരള മണ്ണില്‍ നിന്നുതന്നെ തുടച്ചുനീക്കപ്പെടും എന്ന തിരിച്ചറിവല്ലേ താങ്കളേ ഇപ്പോള്‍ ഇങ്ങനെ ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്. ഒന്നുറപ്പ് സഖാവേ, നിങ്ങള്‍ എത്ര ചവിട്ടിമെതിച്ചാലും ഞങ്ങള്‍ ഒറ്റക്കെട്ടായി അതിനെ നേരിടും. മറ്റൊരു ബംഗാളോ ത്രിപുരയോ ആയി കേരളം മാറാന്‍ ഞങ്ങള്‍ അനുവദിക്കില്ല.
വെങ്കിട്ട റാവു
അച്യുതാനന്ദന് വെറും കാപട്യക്കാരന്. സ്വന്തം അഴിമതിക്കേസിലും മകന്റെ അഴിമതിക്കേസിലും രാജിവയ്ക്കാതെ തടിതപ്പാനുള്ള ഡയലോഗുകള്‍ ആണ് ഇപ്പൊ അടിക്കുന്നത്. വെള്ളാപ്പള്ളിയുടെ കേസില്‍ കോടതിയുടെ മേല്‍നോട്ടം വേണം, മറ്റുള്ളവരുടെ കേസില്‍ സിബിഐ വേണം. സ്വന്തം കേസും മകന്റെ കേസും സിബിഐ അന്വേഷിക്കണം എന്ന് പറയാനുള്ള നട്ടെല്ല് അച്ചുതാനന്ദന് ഇല്ല. മൈക്ക് കിട്ടിയാല്‍ മിമിക്രി കാണിച്ചു രക്ഷപ്പെടാനുള്ള വ്യഗ്രതയാണ് അദേഹം കാണിക്കുന്നത്.
അഞ്ച് വര്‍ഷം ഭരിച്ചിട്ട് എന്തുചെയ്തു എന്ന് പറയാന്‍ അദേഹത്തിന് ഒരിക്കലും കഴിയുന്നില്ല. ഇന്ന് ടി.പി. ചന്ദ്രശേഖരനെ അദേഹത്തിന് അറിയില്ല. എളമരം കരീമിന്റെ അഴിമതി സിബിഐ അന്വേഷിക്കേണ്ട. മെഡിക്കല്‍ സീറ്റ് തട്ടിപ്പും സ്വര്‍ണ കള്ളക്കടത്തും അദേഹം മറന്നുപായിരിക്കുന്നു. ചന്ദന കള്ളക്കടത്തും നിലംനികത്തലും അദ്ദേഹത്തിന് അറിയില്ല. കൊലയാളികള്‍ക്ക് വോട്ടുചോദിക്കാനും നാണമില്ല.
മാര്ട്ടിന് ജോര്‍ജ്. എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: