കോട്ടയം: മുത്തോലി ഗ്രാമ പഞ്ചായത്തിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് 120. ബ്ലോക്ക് പഞ്ചായത്തുകളില്‍ കാഞ്ഞിരപ്പള്ളിയിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ – 51. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് അതിരമ്പുഴയിലും കാഞ്ഞിരപ്പള്ളിയിലുമാണ് – ഏഴു പേര്‍ വീതം. മുനിസിപ്പാലിറ്റികളില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ കോട്ടയത്താണ് – 214. കുറവ് പാലായില്‍ – 69.
പനച്ചിക്കാട്ടാണ് കൂടുതല്‍ വോട്ടര്‍മാരുള്ള പഞ്ചായത്ത് – 32441. കുറവ് തലനാടും – 5553. ബ്ലോക്ക് പഞ്ചായത്തുകളില്‍ വോട്ടര്‍മാര്‍ കാഞ്ഞിരപ്പള്ളിയിലാണ് – 1,55,520. കുറവ് ഈരാറ്റുപേട്ട – 80,173. ജില്ലാ പഞ്ചായത്തില്‍ വോട്ടര്‍മാര്‍ കൂടുതലുള്ള ഡിവിഷന്‍ മുണ്ടക്കയവും(71321) കുറവുള്ളത് പുതുപ്പള്ളിയിലും (50667) ആണ്. മുനിസിപ്പാലിറ്റികളില്‍ വോട്ടര്‍മാര്‍ കൂടുതല്‍ കോട്ടയത്താണ് – 1,00,501.കുറവ് പാലായില്‍ – 17,127.
















