Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള സിപിഎം അക്രമം തുടര്‍ക്കഥ ഫസല്‍, ഷുക്കൂര്‍, അന്‍വര്‍ … ഇപ്പോള്‍ കെ.വി.എം.കുഞ്ഞി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 08:54 pm IST
inKannur

കണ്ണൂര്‍: മതന്യൂനപക്ഷങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകങ്ങള്‍ നിരവധിയാണ്. താല്‍ക്കാലികമായ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും ചില നേതാക്കന്‍മാരുടെ പ്രതികാരത്തിന്റെ ഇരയായും കണ്ണൂരില്‍ ജീവന്‍ ത്യജിക്കേണ്ടിവന്ന ന്യൂനപക്ഷത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ നിരവധിയാണ്. അബ്ദുള്‍ ഫസല്‍, അരിയില്‍ ഷുക്കൂര്‍, പട്ടുവത്തെ അന്‍വര്‍. ഇപ്പോള്‍ തളിപ്പറമ്പിലെ കെ.വി.എം.കുഞ്ഞി. ഓരോ കൊലപാതകവും കൃത്യമായി ആസൂത്രണം ചെയ്താണ് സിപിഎം നേതൃത്വം നടപ്പിലാക്കിയത്. ലീഗ് മുനിസിപ്പല്‍ ട്രഷററാണ് കെ.വി.എം.കുഞ്ഞി. സൗമ്യസ്വഭാവക്കാരനായ കുഞ്ഞി തങ്ങളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മുകാര്‍ തെരഞ്ഞെടുപ്പ് ദിവസം ആസൂത്രിതമായി കുഞ്ഞിയെ വകവരുത്തിയത്. തങ്ങള്‍ക്കെതിരെ വരുന്ന മതന്യൂനപക്ഷത്തില്‍പ്പെടുന്നവരുടെ ഗതി മരണമായിരിക്കുമെന്ന കൃത്യമായ ഭീഷണി നല്‍കാന്‍ വേണ്ടിയാണ് സിപിഎം നിരന്തരമായി ഇത്തരം കൊലപാതകങ്ങള്‍ നടത്തുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അരിയില്‍ പ്രദേശത്ത് കൂടി കടന്നുപോകുമ്പോള്‍ യാത്രചെയ്തിരുന്ന കാറിന് സമീപത്തുകൂടി ഓടിപ്പോയി എന്ന കുറ്റത്തിനാണ് അരിയില്‍ ഷുക്കൂറിനെ സിപിഎം സംഘം പരസ്യവിചാരണ നടത്തി കഴുത്തറുത്ത് കൊന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കൊല്ലരുതെന്നും ഷുക്കൂര്‍ അക്രമിസംഘത്തോട് അപേക്ഷിച്ചെങ്കിലും ജയരാജനെ അക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നിരവധിയാളുകള്‍ നോക്കിനില്‍ക്കെ പരസ്യവിചാരണ നടത്തി കൊലപ്പെടുത്തുകയായിരുന്നു. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ പിന്നീട് കോടതി റിമാന്റ് ചെയ്തിരുന്നു. തങ്ങളുടെ നേതാക്കളെ തൊട്ടാല്‍ മരണമായിരിക്കും അനന്തര ഫലമെന്ന് ന്യൂനപക്ഷങ്ങള്‍ക്ക് കൃത്യമായ സന്ദേശം നല്‍കുന്നതിന് വേണ്ടി നടത്തിയതാണ് ഷുക്കൂറിന്റെ കൊലപാതകം.

2011 ജൂലൈ അഞ്ചിന് രാത്രിയാണ് പട്ടുവത്തെ അന്‍വറിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിന്റെ രാഷ്‌ട്രീയ മാടമ്പികളെ വെല്ലുവിളിച്ച് പ്രദേശത്ത് രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയതാണ് കൊലപാതകത്തിന് കാരണം. പ്രദേശത്ത് തങ്ങളുടെ അണികള്‍ കൊഴിഞ്ഞുപോകുന്നത് മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു അന്‍വറിന്റെ കൊലപാതകം. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗം ആനക്കീല്‍ ചന്ദ്രനാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയത്.

കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ് തലശ്ശേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത്. കോടതിയില്‍ സമര്‍പിച്ച കുറ്റപത്രത്തില്‍ സിബിഐ ഇതു സംബന്ധിച്ച് പ്രത്യേക പരാമര്‍ശം തന്നെ നടത്തിയിരുന്നു. ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ള ആസൂത്രണമാണ് ഫസല്‍ വധത്തില്‍ നടന്നത്. സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയത്.

മതന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്നതിന് വേണ്ടിയാണ് കൃത്യമായ ഇടവേളകളില്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിലനില്‍ക്കുന്ന സാമൂഹ്യ സമരസതയെ അട്ടിമറിക്കാന്‍ ഫാസിസ്റ്റ് മനോഭാവത്തോടെ സിപിഎം നടപ്പാക്കുന്ന കൊലപാതക പരമ്പര അവസാനിക്കണമെങ്കില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കുന്ന കൊലയാളികളെ മാത്രമല്ല ആസൂത്രണത്തില്‍ പങ്കാളികളായ ഉന്നത നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.