സിക്കു ഗുരുക്കന്മാരില് ഒന്നാമനായിരുന്നു ഗുരുനാനാക്ക്. അദ്ദേഹം 1469 ല്‍ തല്‍വണ്ടി എന്ന സ്ഥലത്ത് ജനിച്ചു. ഇപ്പോള്‍ ഈ സ്ഥലത്തെ നങ്കനാ സഹിബ് എന്നാണറിയപ്പെടുന്നത്. ഇദ്ദേഹം സിക്കുമതം സ്ഥാപിച്ചു. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് മതചിന്ത ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ അച്ഛന്, കാലുവിനെപ്പോലെ മകനും ഒരു പീടികക്കാരന് ആകാന്‍ ആഗ്രഹിച്ചു. എന്നാല്‍ അദ്ദേഹം പഠിത്തമൊക്കെ ഉപേക്ഷിച്ച് പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ സമയം ചിലവഴിച്ചു.
ഈശ്വരനെ കീര്‍ത്തിക്കുന്ന അനേകം കീര്‍ത്തനങ്ങള്‍ അദ്ദേഹം എഴുതി. ഈ കീര്‍ത്തനങ്ങള്‍ ഒരു ബുക്കാക്കി. അതിനെ ഗ്രന്ഥസാഹിബ് എന്ന് പറയുന്നു. സിക്കുകാര്‍ ഈ പുസ്തകത്തെ പൂജിക്കുന്നു. ഹിന്ദുക്കളേയും മുഹമ്മദീയരേയും അനുരഞ്ജിപ്പിക്കുന്നതിന് ശ്രമിച്ചു. 70-ാമത്തെ വയസ്സില്‍ 1539 ല്‍ അദ്ദേഹം ചരമം പ്രാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: