കോഴിക്കോട്: പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം. ലോറി പൂര്‍ണമായും കത്തി.
ടയറില്‍ നിന്നും തീ വാഹനത്തിലേക്ക് പടരുകയായിരുന്നു. ഇത് കണ്ട ടോള്‍ പ്ലാസ ജീവനക്കാര്‍ ഡ്രൈവറെ ഇക്കാര്യം അറിയിച്ചു.
തീപ്പിടിത്തത്തെ തുടര്‍ന്ന് വാഹനം ടോള്‍ പ്ലാസയ്‌ക്ക് സമീപം നിര്‍ത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സ്ഥലത്ത് ഗതാഗത കരുക്ക് ഉണ്ടായി.
















