തൃശൂര്‍: പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശേരിക്ക് അടുത്ത് കപ്പക്കാട്ട് ആണ് സംഭവം.
ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. വീടിനടുത്തെ പാടത്തിനോട് ചേര്‍ന്ന സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവെ ഇടിമിന്നലുണ്ടാവുകയായിരുന്നു.
പരിക്കേറ്റ കുട്ടികളെ ഉടന്‍തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം.
















