കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനില്‍ 69.12 ശതമാനം സമ്മതിദായര്‍ വോട്ടുരേഖപ്പെടുത്തി. രണ്ടു ഗ്രാമപഞ്ചായത്തുകളിലെ അന്തിമ പോളിംഗ് ശതമാനം ലഭിക്കാനിരിക്കെ ഗ്രാമപഞ്ചായത്തുകളിലെ പോളിംഗ് 77.37 ശതമാനമാണ്. കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ 72.48 ശതമാനവും കരുനാഗപ്പള്ളിയില്‍ 81.5 ശതമാനവും പരവൂരില്‍ 76.2 ശതമാനവും പുനലൂരില്‍ 76.9 ശതമാനവും പേരാണ് വോട്ടു രേഖപ്പെടുത്തിയത്.
















