ജയ്‌പുര്‍: രാജസ്ഥാനില്‍ സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ മുന്‍ എംഎല്‍എ അന്തരിച്ചു. ജനതാദള്‍ മുന്‍ എംഎല്‍എ ഗുരുചരണ്‍ ഛബ്ര (65) ആണ് ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍വെച്ച് മരണമടഞ്ഞത്.
ഒക്ടോബര്‍ രണ്ടിനാണ് ഛബ്ര നിരാഹാര സമരം തുടങ്ങിയത്. നിരാഹാര സമരത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമായ ഛബ്രയെ ഗൂര്‍ഗാവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മുഖ്യമന്ത്രി വസുന്ധര രാജെ ആശുപത്രിയിലെത്തി ഛബ്രയെ കണ്ടിരുന്നു. ആവശ്യം അംഗീകരിക്കാമെന്നും നിരാഹാര സമരം അവസാനിപ്പിക്കണമെന്നും ഖെലോട്ട് ഛബ്രയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തന്റെ നിലപാടില്‍ നിന്നും പിന്മാറാന്‍ ഛബ്ര തയ്യാറായിരുന്നില്ല. ആരോഗ്യനില വഷളായ ഛബ്ര രണ്ട്മൂന്ന് ദിവസങ്ങളായി അബോധാവസ്ഥയിലായിരുന്നു. വെന്റിലേറ്ററായിരുന്ന ഛബ്ര ഇന്ന് മരണമടയുകയായിരുന്നു. ഛബ്രയുടെ മൃതശരീരം എസ്എംഎസ് ആശുപത്രിക്ക് വിട്ടുനല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
















