തിരുവനന്തപുരം: ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നെട്ടുകാല്‍ത്തേരിയില്‍ ബ്രഹ്‌മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റിനായി ഡിആര്‍ഡിഒക്ക് ബാക്കിയുള്ള 90 ഏക്കര്‍ ഭൂമി കൂടി സൗജന്യമായി നല്‍കാനാണ് തീരുമാനം.
ആദ്യം അനുവദിച്ച 90 ഏക്കറിന് പുറമെയാണ് വീണ്ടും 90 ഏക്കര്‍ കൂടി നല്‍കുന്നത്. ഇതോടെ പദ്ധതിക്കായി ആകെ 180 ഏക്കര്‍ ഭൂമിയാണ് അനുവദിക്കുന്നത്. അത്യാധുനിക ബ്രഹ്‌മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റും അനുബന്ധ തന്ത്രപ്രധാന യൂണിറ്റും സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ഡിആര്‍ഡിഒക്ക് ഭൂമി വിട്ടുനല്‍കുന്നത്.
















