കുന്നത്തൂര്‍: പത്തനംതിട്ട റാന്നി വടശേരിക്കര എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി പുത്തൂര്‍ പാങ്ങോട് പ്രസന്ന വിലാസത്തില്‍ അമല്‍(20) നെയാണ് കാണാതായത്. കുന്നത്തൂര്‍ പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയതായാണ് സംശയിക്കുന്നത്. മാര്‍ക്ക് കുറഞ്ഞതിന് രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ കോളജ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ മനം നൊന്ത് വീടുവിട്ടിറങ്ങിയ യുവാവിന്റെ ബൈക്ക് പാലത്തിന് സമീപം കണ്ടെത്തുകയായിരുന്നു.
















