Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പുരസ്‌കാരങ്ങള്‍ മടക്കി പ്രലോഭിപ്പിക്കുന്നവരുടെ ‘വിലാപങ്ങള്‍’ ഉണ്ടാകുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 05:24 pm IST
inVaradyam

ഇരുപതാം നൂറ്റാണ്ടിലെ ആധുനികചിന്തകനും നിരൂപകനും നാടകകൃത്തും തത്വജ്ഞാനിയുമെല്ലാമായിരുന്ന വിശ്വസാഹിത്യകാരന്‍ “ഴാങ്‌പോള്‍ സാര്‍ത്‌ര് 1964 ലെ വിശ്വസാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം തിരസ്‌കരിച്ച് ‘സ്വീഡിഷ് അക്കാദമിയെ’ ഞെട്ടിച്ചുകളഞ്ഞ ഒരു ചരിത്രമുണ്ടായിട്ടുണ്ട്. എന്തുകൊണ്ടെന്ന അക്കാദമിയുടെ ചോദ്യത്തിന് മറുപടി അദ്ദേഹത്തിന്റെ ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു. ആ പുഞ്ചിരി ‘വാചാലവുമായിരുന്നു.’

ഇവിടെ പുരസ്‌കാരങ്ങളും പദവികളും കൊണ്ടുനടന്നനുഭവിച്ചശേഷം തിരിച്ചു വലിച്ചെറിയുന്നാവേശത്തിലാണ് ചില സാംസ്‌കാരിക-സാഹിത്യനായകര്‍. അതിനവര്‍ കണ്ടെത്തിയ ന്യായം, ‘കല്‍ബുര്‍ഗിയുടെ’ കൊലപാതകവും, ‘ദാദ്രി’സംഭവങ്ങളും മറ്റുമാണല്ലോ. ഇന്നത്തെ ഭാരത സാഹചര്യത്തില്‍ ഇവിടെ ജീവിക്കാന്‍ ഭയമാണെന്നുകൂടി അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പുരസ്‌കാരങ്ങളും പദവികളും തിരസ്‌കരിക്കുവാനും മടക്കിനല്‍കുവാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നിരിക്കെ, ഇനി മേലില്‍ ഇത്തരം ബഹുമതികള്‍ ലഭിക്കുമ്പോള്‍,

തങ്ങള്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ സംജാതമാകുന്നുവെന്നുതോന്നുമ്പോള്‍, ഇവ മടക്കി നല്‍കുമെന്നൊരു വ്യവസ്ഥ കൂടി വെക്കുന്നത് നല്ലതാണ്. ഒരുപാട് അര്‍ഹതപ്പെട്ടവര്‍ ‘മുന്‍വാതിലില്‍’ത്തന്നെ നില്‍ക്കുന്നുണ്ടെന്നുകൂടി നിങ്ങളറിയണം. ഇവരുടെയീ ചെയ്തികളില്‍ ധാര്‍ഷ്ട്യത്തിന്റെയോ അഹങ്കാരത്തിന്റെയോ മെയ്യ് ഭാഷ്യങ്ങളുണ്ടോയെന്നു തെളിയിക്കേണ്ട ചുമതല കാലത്തിന്റേതു മാത്രമാണോയെന്നുകൂടി നമ്മള്‍ ചിന്തിക്കണം. കണ്ണാടിനോക്കി സ്വന്തം മുഖമാണ് നല്ലതെന്ന് നിരൂപിച്ച് ‘ആത്മരതിയില്‍’ രമിക്കുന്ന വിരൂപന്മാരുടെ ദൈന്യതയായിട്ടുപോലും ഒരുപക്ഷേ ഈ മഹാന്മാരെ ജനങ്ങള്‍ വിലയിരുത്തിയേക്കും.

കാര്യസാധ്യത്തിനുമാത്രം ചിലയ്‌ക്കുന്ന ഇവരുടെ നാക്കും മേദസുമെന്തേ അടുത്തകാലത്തായി മനുഷ്യമനസ്സിനെ വിറങ്ങലിപ്പിച്ച നിരവധി സംഭവങ്ങള്‍ നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടായപ്പോള്‍ അനങ്ങിയില്ല. മനുഷ്യാവകാശ സംരക്ഷണങ്ങളെക്കുറിച്ച് ഗിരിപ്രഘോഷണങ്ങള്‍ നടത്തിയതായിട്ടുമറിയില്ല.

കുറെ നാളുകള്‍ക്കു മുന്‍പ് സാഹിത്യഗുണം തൊണ്ടുതീണ്ടിയിട്ടില്ലാത്തതതും തികച്ചും പ്രതിലോമപരവുമായതും പ്രശസ്ത തമിഴ് സാഹിത്യകാരന്‍ ‘ചാരുനിവേദിത’ നിരീക്ഷിച്ചതുപോലെ ചരിത്രവുമായി പുലബന്ധം പോലുമില്ലാത്ത ‘മാതൊരു ഭഗന്‍’ എന്ന ‘പെരുമാള്‍ മുരുഗന്റെ’ നോവല്‍ ഉയര്‍ത്തിയ സ്വത്വ വിഷയങ്ങളുടെ പേരിലുള്ള പ്രശ്‌നങ്ങളും പിന്നീട് മുരുഗനെ ഈ സാംസ്‌കാരിക നായകര്‍ കൊണ്ടു നടന്നാഘോഷിച്ചതുമെല്ലാം നമ്മള്‍ കണ്ടതാണ്. അതേസമയം 80 കള്‍ മുതല്‍ ഇടതുപക്ഷ ഫാസിസ്റ്റുകളാല്‍ നിശബ്ദമാക്കപ്പെട്ട ‘എം സുകുമാരന്‍’ എന്ന കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ മൗനദുഃഖം ഇവര്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു.

വ്യക്തിജീവിതവും പ്രത്യയശാസ്ത്രവും തമ്മിലുള്ള പൊരുത്തക്കേടിന്റെ കഥ പറഞ്ഞ ‘ശേഷക്രിയ’ എന്ന കൃതിക്കുനേരെ കമ്യൂണിസ്റ്റ് ഗുണ്ടകള്‍ ഭീഷണി മുഴക്കുകയും ഒരു പഴയസഖാവുകൂടിയായ എം.സുകുമാരനെ മൗനിയാക്കുകയും ചെയ്തത് ഒരുപക്ഷേ ഇവര്‍ അറിഞ്ഞിരിക്കില്ല എന്ന് നമുക്ക് ധരിക്കാം. ആ എഴുത്തുകാരന്റെ മൗനത്തില്‍ ഒരുപാട് രാഷ്‌ട്രീയ അര്‍ത്ഥതലങ്ങള്‍ ഉണ്ടെന്നകൂടി നമ്മളറിയണം. ഇരുളിന്റെ മറവില്‍ നിന്നുപോലും ഒരു പ്രതിഷേധ സമരം ഉയര്‍ത്താന്‍ മുരുഗനെ ആഘോഷിച്ചവര്‍ക്ക് കഴിഞ്ഞില്ല എന്നത് ഖേദകരമാണ്.

‘ടി.പി.വധം’ വീണ്ടും ഓര്‍മപ്പെടുത്തേണ്ടിവരികയാണ്. ഉണങ്ങിയ മഷിക്കുപ്പിയും വറ്റിപ്പോയ തൊണ്ടയുമായി അന്ന് മണലില്‍ തലപൂഴ്‌ത്തിയിരുന്ന ഈ സാംസ്‌കാരിക ജാഡകള്‍ക്കുനേരെ 87 കഴിഞ്ഞ ‘മഹാശ്വേതദേവി’ വിളിച്ചുചോദിച്ചില്ലേ, നിങ്ങള്‍ സ്വന്തം സുരക്ഷിതത്വമോര്‍ത്താണോ ഈ അറുംകൊലപാതകത്തിനെതിരെ പ്രതികരിക്കാത്തതെന്ന്…കേരളത്തിന്റെ സാംസ്‌കാരിക ചിത്തം ആ ചോദ്യത്തിനുമുന്നില്‍ തകര്‍ന്നപ്പോഴല്ലേ ‘എം.പി.വീരേന്ദ്രകുമാര്‍’ ഈ

കൊലപാതകത്തിനെതിരെ പ്രതികരിക്കാത്ത ജ്ഞാനപീഠ ജേതാക്കള്‍ വെറും പീഠമേ നേടിയിട്ടുള്ളൂ, അതില്‍ ജ്ഞാനമില്ലെന്ന് പ്രതികരിച്ചുപോയത്. ഒന്നു ജനങ്ങള്‍ മറക്കാറായിട്ടില്ലല്ലോ. മറ്റൊന്ന് ഈ വിദ്വാന്മാര്‍ പറയുന്നു, ഭാരതത്തില്‍ ജീവിക്കാന്‍ ഭയമാണുപോലും, (എം.മുകുന്ദന്റെ അഭിപ്രായത്തില്‍, എഴുത്തിന്റെ സര്‍ഗാത്മകതയെ ഉത്തേജിപ്പിക്കുന്ന ഒരു ചേതോവികാരം അയാളുടെ ഭയമാണത്രെ. വാഹനങ്ങള്‍ മുതല്‍ എട്ടുകാലിയെവരെ ഭയപ്പെട്ടയാളാണ് ‘ഒ.വി.വിജയന്‍’. അങ്ങനെ ഭയചകിതനായതുകൊണ്ടാണത്രേ ഖസാക്കിനെയെഴുതാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്… ഈ പ്രസ്താവന ഒരു കൂട്ടിവായനയ്‌ക്കു മാത്രം ചേര്‍ക്കുകയാണ്.)

2014 ഡിസംബര്‍ 16 ലോകമനഃസാക്ഷി വിറങ്ങലിച്ചുപോയ ഒരു ദിനമാണ്. പെഷവാറിലെ ഒരു സൈനിക സ്‌കൂളില്‍ മതഭീകരവാദികളുടെ തോക്കിന്‍മുനയില്‍ ചിതറിയ നിരവധി കുഞ്ഞുങ്ങളുടെ രക്തത്തിന്റെ ചുടുഗന്ധം ഈ വായുവില്‍നിന്നുമിന്നും മായുമോ എന്നു സംശയമാണ്.

ആ കൊലയാളികള്‍ ഉപയോഗിച്ചായുധങ്ങള്‍ പോലും പിന്നീടാക്രൂരതയില്‍ പശ്ചാത്തപിച്ചിട്ടുണ്ടാവാം.

പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്ന മതതീവ്രവാദത്തില്‍, ഒരു മതം തീര്‍ച്ചയായും ആവശ്യപ്പെടുന്ന എന്ത് നീതിബോധമാണുള്ളതെന്ന് ഉച്ചത്തില്‍ വിളിച്ചു ചോദിക്കാന്‍ ഈ പറയുന്ന ഒരു സാംസ്‌കാരിക നായകന്മാരേയും കണ്ടില്ലായെന്നുള്ളിടത്താണ് നമ്മുടെ രാജ്യം അന്ന് വീണ്ടും ഞെട്ടിയത്. ലോകം മുഴുവന്‍ അന്ന് ശാന്തിയുടെ ദീപനാളങ്ങള്‍ കൊളുത്തി ആ കുരുന്നുകള്‍ക്ക് നിത്യശാന്തിക്കായി പ്രാര്‍ത്ഥനയില്‍ മുഴുകിയപ്പോഴും ഇവറ്റകള്‍ സ്വന്തം മനസ്സിന്റെ തമോഗര്‍ത്തങ്ങളില്‍ സുഖനിദ്രയിലായിരുന്നു. ‘കല്‍ബുര്‍ഗിയുടെയും’, ‘ഗോവിന്ദപന്‍സാര’യുടെയും ജീവന്‍ വിലപ്പെട്ടതായിരുന്നു, തര്‍ക്കമില്ല, അവരുടെ വീക്ഷണങ്ങളോടും അഭിപ്രായങ്ങളോടും ഒരുപക്ഷേ വിയോജിപ്പുണ്ടായിരുന്നെങ്കില്‍പ്പോലും.

പ്രതിഷേധിക്കാനിറങ്ങിത്തിരിച്ചവര്‍ ഒപ്പം കാണാതെപോകരുതായിരുന്നു, മനുഷ്യാവകാശലംഘനങ്ങള്‍ ലോകത്തിലേറ്റവും കൂടുതല്‍ നടക്കുന്ന ബലൂചിസ്ഥാനില്‍, മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം പോരാടിയ, മനുഷ്യാവകാശപ്രവര്‍ത്തകര്‍ അനിവാര്യമായ ഒരു സമൂഹമധ്യത്തില്‍ വെച്ച് ‘സബീന്‍ മഹ്മൂദ്’ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയെ ക്രൂരമായി സുന്നിമതതീവ്രവാദികള്‍ കൊന്നുകളഞ്ഞത്.

മനുഷ്യവാസമുള്ള ഈ ഭൂമിയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടക്കുന്നത് എവിടെയാണെന്ന് ഒരാശയക്കുഴപ്പം ഇപ്പോഴും നമ്മുടെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് ഉണ്ടെന്നുതോന്നുന്നു.

‘റെയ്ബദ്‌വി’ എന്ന ചെറുപ്പക്കാരന്‍ ‘ഫ്രീ സൗദിലിബറല്‍സ്’ എന്ന വെബ്‌സൈറ്റ് സ്ഥാപകനും ബ്ലോഗറുമായിരുന്നു. കാലഹരണപ്പെട്ട മതനിയമങ്ങള്‍ ചോദ്യം ചെയ്തുവെന്ന കുറ്റത്തിന് 2012 ല്‍ സൗദിയിലെ മതക്കോടതി അയാളെ ജയിലിലടച്ചു. 10 വര്‍ഷം തടവും 1000 ചാട്ടവാറടിയും 10 ലക്ഷം സൗദിറിയാലും പിഴവിധിച്ചു. ഈ പരിഷ്‌കൃത സമൂഹത്തിലെ ഇത്തരം കാടന്‍ മതവ്യവസ്ഥിതികള്‍ക്കെതിരെ ഒരു ബോധവല്‍ക്കരണ കൂട്ടായ്‌മ നടത്താന്‍ സൗദിയില്‍ വരെ പോകുവാനാകില്ലെങ്കിലും കോഴിക്കോടങ്ങാടിയില്‍ വെച്ച് നടത്താനെങ്കിലും നിങ്ങള്‍ക്കാവുമല്ലോ. ദയവായി ഒന്നു ശ്രമിക്കണം.

‘മൊസൂള്‍’ നഗരത്തിലെ പൗരാണിക ഗ്രന്ഥശേഖരങ്ങളടങ്ങിയ സെന്‍ട്രല്‍ ലൈബ്രറിയും ചരിത്രസ്മാരകങ്ങളും അഗ്നിക്കിരയാക്കിയ അതേ മാനസികാവസ്ഥയ്‌ക്ക് സമാനമാണ്, ‘ഒ.വി.വിജയന്റെ പ്രതിമ’ തകര്‍ത്തതിനും തുഞ്ചന്‍പറമ്പില്‍ ‘ആചാര്യന്റെ’ സ്മാരകം സ്ഥാപിക്കുന്നതിനെതിരെ നിലനില്‍ക്കുന്നതെന്നും ഈ തൂലിക പടയാളികള്‍ക്കു മൊഴിയാനാവാത്തത് ഉള്‍ഭയം മൂലമാണെന്ന് കരുതുവാനുള്ള സാമാന്യബൗദ്ധിക നിലവാരം നമ്മുടെ നാട്ടുകാര്‍ക്കുണ്ട്.

‘ആയുധം’ അതു തൂലികയാണെങ്കില്‍പ്പോലും നിരായുധന്റെ നേര്‍ക്കും നിരാശ്രയരായ ഒരു സമൂഹത്തിന്റെ നേര്‍ക്കുമാണെങ്കില്‍ പ്രയോഗിക്കാന്‍ എളുപ്പമുണ്ടല്ലോ.

ലോകത്തിലെവിടെയാണെങ്കിലും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും എല്ലാം സഹജീവികളാണെന്നും ഒരേ പൂമരത്തിന്റെ വിവിധശാഖകള്‍ പോലെ പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്നുമൊക്കെയാണ് ഇവര്‍ പറഞ്ഞുനടക്കുന്നത്.

പക്ഷേ പാക്കിസ്ഥാനിലെ ജിയോ ടിവി റിപ്പോര്‍ട്ടര്‍ ‘ഹമീദ് മീറും റസാറുമി’ കഷ്ടിച്ച് മതഭീകരവാദികളുടെ കയ്യില്‍നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ മറ്റൊരു മാധ്യമപ്രവര്‍ത്തകനായ ‘സലീം ഷഹസാദ്’ അടുത്തകാലത്ത് കൊല്ലപ്പെട്ടത് ഇവര്‍ അറിഞ്ഞമട്ടേയില്ല. അറിവും അക്ഷരവും നല്‍കുന്ന ആന്തരികവെളിച്ചത്തോടുള്ള വെറുപ്പ് ചിലരെ മരണത്തിന്റെ വ്യാപാരികളാക്കുന്നുവെന്നു തുറന്നുപറയുവാന്‍ ഈ സഹജീവി സ്‌നേഹികളെ നമ്മള്‍ തിരക്കിയിറങ്ങിയിട്ടും കാര്യമില്ല. അവര്‍ക്കതിനാവില്ല. അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ‘ജയിംസ് ഫോളെ’യും ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ ‘ഡേവിഡ് ഹെയ്ന്‍സും’ ഇറാഖി ഫോട്ടോഗ്രാഫര്‍ ‘റാദുല്‍ അസാവി’യും ജാപ്പനീസ് മാധ്യമപ്രവര്‍ത്തകന്‍ ‘കെന്‍ജിഗോട്ടോ’യും എല്ലാം കൊല്ലപ്പെട്ടതെങ്ങനെയാണെന്നും എന്തിനാണെന്നും ലോകമറിഞ്ഞിരുന്നു. പക്ഷേ നമ്മുടെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ അറിഞ്ഞിട്ടില്ല, അതുകൊണ്ടവര്‍ക്ക് പ്രതിഷേധസ്വരം ഉയര്‍ത്തേണ്ട കാര്യവുമില്ലായിരുന്നു.

‘ഇന്‍ഫിഡല്‍’ (ദൈവനിഷേധി) എന്ന പുസ്തകം എഴുതിയ ‘അയാന്‍ ഹിര്‍സിഅലി’ എന്ന സൊമാലിയക്കാരിയുടെ (പിന്നീട് അവര്‍ നെതര്‍ലന്റിലെ എംപിയായിത്തീര്‍ന്നു.) ദുരന്തകഥ, മതഭീകരവാദികളില്‍നിന്നും നേരിട്ട കൊടിയ പീഡനങ്ങളുടെ നേര്‍സാക്ഷ്യം കുറെ നാളുകള്‍ക്കുമുന്‍പാണെങ്കിലും നമ്മള്‍ കേട്ടറിഞ്ഞതാണ്. ഇപ്പോള്‍ മലയാളത്തിലും ഈ പുസ്തകം ലഭ്യമാണ്.മക്കയില്‍ ഏകയായി എന്ന പുസ്തകമെഴുതിയ ‘അസ്‌റനൊമാനി’യും ഇറാനിയന്‍ എഴുത്തുകാരി ‘ഷിറിന്‍ ഇബാദിയുമെല്ലാം’ ഭീകരവാദികളുടെ ആക്രമണത്തിനിരയായ പെണ്ണെഴുത്തുകാരാണ്.ഒരുപാടു ഐക്യദാര്‍ഢ്യസമരങ്ങള്‍ നടത്തിയ ‘ശ്രീമതി സാറാ ജോസഫും’ കൂട്ടരും ഇവരെക്കൂടിയൊന്നു പരിഗണിക്കുക.

നിങ്ങളുടെ മഹത്തായ ജനസേവനതല്‍പ്പരത, മനുഷ്യാവകാശ സംരക്ഷണ ത്വര, സഹജീവികളോടും രാജ്യത്തോടുമുള്ള ആര്‍ദ്രത ഒക്കെ കണ്ടറിഞ്ഞ് ആഗ്രഹിച്ചുപോയ ഒരു കൂട്ടം മനുഷ്യര്‍ മധ്യേഷ്യന്‍ രാജ്യങ്ങളിലുണ്ട്. അതുകൊണ്ട് തീര്‍ച്ചയായും ഇപ്പോള്‍ ഭാരതത്തില്‍ ജീവിക്കാന്‍ നിങ്ങളില്‍ ഒരു ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുറെക്കാലം സിറിയ, തുര്‍ക്കി ഉള്‍പ്പെടെ ഏതെങ്കിലുമൊരു രാജ്യം തിരഞ്ഞെടുത്ത് നിങ്ങളുടെ വിലമതിക്കാനാവാത്ത സാഹിത്യ സാംസ്‌കാരിക മനുഷ്യാവകാശ സംഭാവനകള്‍ ആ പാവങ്ങളില്‍ ചൊരിയുക. അതിനുള്ള ഭാഗ്യം അവര്‍ക്കും ഉണ്ടാകട്ടെ.

വിമര്‍ശനത്തിനുള്ള വിഷയങ്ങള്‍ പരതി, ഒറ്റക്കണ്ണും വിഷം പുരട്ടിയ ചൂണ്ടയുമായി സര്‍വധര്‍മ സമഭാവനയുടെ ശാദ്വല ഭൂമികയായ ഈ ഭാരതത്തില്‍ വെയിലുകൊള്ളുന്ന ഈ വൈതാളികള്‍ വെറും പൊള്ളയായ മരത്തടികളാണന്നാര്‍ക്കാണറിയാത്തത്. രാജ്യത്തിനും ജനങ്ങള്‍ക്കും ഉപയോഗശൂന്യര്‍. നിങ്ങള്‍ എല്ലാം വലിച്ചെറിയുക, ആര്‍ക്കാണ് ചേതം? ആരു വേണ്ടെന്നു പറഞ്ഞു? അങ്ങനെയെങ്കിലും നമ്മുടെ സാംസ്‌കാരിക തറവാടിന്റെ ഉമ്മറം വൃത്തിയാകട്ടെ. ദേശസ്‌നേഹമുള്ള ഒരു പുതുതലമുറയ്‌ക്ക് വഴി തെളിയട്ടെ.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

Kerala

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Kerala

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Hockey

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.