കോഴിക്കോട്: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ദേശീയനേതാവും മുന്‍ ജില്ലാകലക്ടറുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ജില്ലയില്‍ തിരക്കിട്ടപരിപാടികള്‍. ചേവരമ്പലം സ്ഥാനാര്‍ത്ഥി പ്രശാന്ത്കുമാറിനൊപ്പം ബിഷപ്പ്ഹൗസില്‍ എത്തി വോട്ട് ചോദിച്ചശേഷം നേരെ കടപ്പുറത്തേക്ക്. വെള്ളയില്‍ ഡിവിഷന്‍ സ്ഥാര്‍ത്ഥി ലതിക ചെറോട്ടി ന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പണിക്കര്‍ റോഡില്‍ നടന്ന പൊതുയോഗം. സുദീര്‍ഘമായി സംസാരിക്കാതെ ബിജെപിക്ക് അവസരം നല്‍കണമെന്ന് മോദി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ലഘുപ്രസംഗം. തുടര്‍ന്ന് മൂന്നാലിങ്ങല്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി പി. ഭാര്‍ഗവന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ഗാന്ധിറോഡില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിച്ച ശേഷം കടപ്പുറത്തെ എല്ലാവരെയും കണ്ടു വോട്ടുചോദിച്ചു. തുടര്‍ന്ന് കാരപ്പറമ്പില്‍ നടന്ന സ്ഥാനാര്‍ത്ഥി സംഗമം ശശികല (ഈസ്റ്റ്ഹില്‍) നവ്യഹരിദാസ് കാരപ്പറമ്പ്), പി.രമണി (മലാപ്പറമ്പ്) എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. വിവിധ പൊതുയോഗങ്ങളില്‍ ടി.സിദ്ധാര്‍ത്ഥന്‍, ജയാനന്ദന്‍, പി.ജിജേന്ദ്രന്‍, മണ്ടിലേടത്ത് രഘു, പി.രഘുനാഥ്, എന്‍.പി.രാധാകൃഷ്ണന്‍,പി.പീതാംബരന്‍ എന്നിവര്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷം പുറമേരിയിലും മുയിപ്പോത്തും രാത്രി ഏഴരമണിക്ക് ചെലവൂരിലും തുടര്‍ന്ന് അരീക്കാടും സ്ഥാനാര്‍ത്ഥി സംഗമങ്ങള്‍. രാത്രി 9മണിക്ക് ഗുജറാത്തി ഹാളില്‍ നടന്ന സൗഹൃദസംഗമത്തില്‍ പങ്കെടുത്തശേഷം പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച. ഇനി അടുത്ത ജില്ലയിലേക്ക്
















