Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സി പി എം സൊസൈറ്റി മറിച്ചുവിറ്റ കോംട്രസ്റ്റ് ഭൂമി ചുളുവിലയ്‌ക്ക് വാങ്ങിയത് മേയര്‍ സ്ഥാനാര്‍ത്ഥി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 10:13 am IST
inKozhikode

കോഴിക്കോട്: ടൂറിസം സൊസൈറ്റിയുടെ മറവില്‍ നഗരമധ്യത്തിലെ കോംട്രസ്റ്റ് ഭൂമി സി പി എമ്മിന്റെ ട്രസ്റ്റ് വില്പന നടത്തിയതിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച മാനാഞ്ചിറയ്‌ക്ക് സമീപത്തെ കോംട്രസ്റ്റ് ഭൂമിയാണ് പ്രമുഖ സി പി എം നേതാക്കള്‍ ഡയറക്ടര്‍മാരായ ടൂറിസം സൊസൈറ്റിയുടെ മറവില്‍ ചുളുവിലയ്‌ക്ക് മറിച്ചുവിറ്റത്. തൊഴിലാളികളുടെ പ്രതിഷേധം വകവെക്കാതെ ഭൂമി തട്ടിയെടുത്തത് സി പി എമ്മിന്റെ കോഴിക്കോട്ടെ മേയര്‍ സ്ഥാനാര്‍ത്ഥി വി കെ സി മമ്മദ്‌കോയയും.

കോംട്രസ്റ്റ് തൊഴിലാളികളെയും സാധാരണക്കാരായ സി പി എം പ്രവര്‍ത്തകരെയും വഞ്ചിച്ചതിന്റെ തെളിവുകള്‍ ഡി സി സി പ്രസിഡന്റ് കെ സി അബുവാണ് പുറത്തുവിട്ടത്. നഷ്ടകണക്ക് പെരുപ്പിച്ച് കാട്ടിയതിനെ തുടര്‍ന്ന് 2009 ഫെബ്രുവരി ഒന്നിനാണ് നൂറുകണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കി കോംട്രസ്റ്റ് നെയ്‌ത്ത് ഫാക്ടറി അടച്ചുപൂട്ടിയത്. കോംട്രസ്റ്റിനെ സംരക്ഷിക്കാനെന്ന പേരില്‍ രൂപീകരിച്ച സമിതിയുടെ ചെയര്‍മാനായിരുന്ന മുന്‍ മേയറും സിപിഎം നേതാവുമായ എം ഭാസ്‌കരന്റെ കാര്‍മ്മികത്വത്തിലാണ് സി പി എം ടൂറിസം സൊസൈറ്റിക്ക് ആദ്യം ഭൂമി കൈമാറിയത്. സി പി എം സംസ്ഥാന കമ്മിറ്റി അംഗം ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവി, സംസ്ഥാന സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് എം. മെഹബൂബ്, ഡി വൈ എഫ് ഐ നേതാവ് അഡ്വ. പി. എ മുഹമ്മദ് റിയാസിന്റെ പിതാവ് അബ്ദുല്‍ഖാദര്‍ തുടങ്ങിയവര്‍ ഡയറക്ടര്‍മാരായ കെ ടി ഡി എസ് സൊസൈറ്റി കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് അഞ്ച്‌ലക്ഷം രൂപ വായ്‌പ എടുത്തു. സിപിഎം നേതാവായ എം. മെഹബൂബ് തന്നെ പ്രസിഡന്റായ ബാങ്കില്‍ നിന്ന് ഇത്രയും വലിയ വായ്‌പ തരപ്പെടുത്തിയത്. സൊസൈറ്റിയുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തപ്പോള്‍ നാല്പത്തിയഞ്ച് ലക്ഷത്തോളം രൂപ നികുതി ഇളവു നേടാനും അന്ന് സംസ്ഥാനം ഭരിച്ച സി പി എമ്മിന് സാധിച്ചു. എന്നാല്‍ കെ ഡി സി ബാങ്കില്‍ തിരിച്ചടവും പലിശയുമായി എട്ടുകോടിയോളം രൂപയായി ഉയര്‍ന്നെങ്കിലും തിരിച്ചടയ്‌ക്കാന്‍ സൊസൈറ്റി തയ്യാറായില്ല.

തുടര്‍ന്ന് സൊസൈറ്റിയുടെ പേരില്‍ രണ്ട് കോടിയുടെ പലിശ എഴുതി തള്ളിച്ച അതിനുശേഷം സെന്റിന് 10.25 ലക്ഷം രൂപ നിരക്കില്‍ സി പി എം നേതാക്കള്‍ കോംട്രസ്റ്റ് സ്ഥലം മറിച്ചുവിറ്റു. സ്ഥലം വാങ്ങിയതാവട്ടെ മുന്‍ എം എല്‍എയും വ്യവസായിയും സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയുമായ വി കെ സി മമ്മദ്‌കോയയും. ഒരുപൈസ പോലും മുടക്കില്ലാതെ നികുതി ഇളവും പലിശ ഇളവും നേടിയാണ് കോംട്രസ്റ്റ് ഭൂമി തട്ടിപ്പു നടന്നത്. ഇടപാടിലൂടെ കോടികളാണ് കള്ളപ്പണമായി സി പി എമ്മിന്റെയും യൂണിയന്റെയും കൈകളിലെത്തിയത്. വി കെ സിക്ക് ഭൂമി വിറ്റതിന്റെ രേഖകള്‍ കെ സി അബു മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ഹാജരാക്കി. രേഖയില്‍ ആറുകോടിയാണ് കാണിച്ചതെങ്കിലും അതിന്റെ നാലിരട്ടി തുകയ്‌ക്കാണ് ഇടപാട് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

നഗര ഹൃദയഭാഗമായ മാനാഞ്ചിറയ്‌ക്കടുത്ത് സെന്റിന് അരക്കോടിയിലധികം രൂപ വിലയുള്ള ഭൂമി സെന്റിന് വെറും 10.25 ലക്ഷത്തിന് മറിച്ചുവിറ്റ് പാര്‍ട്ടി ഫണ്ടിലേക്ക് കോടികളാണ് സ്വന്തമാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ബസ്സ്റ്റാന്റ് നിര്‍മ്മാണത്തിന് പിന്നിലും സമാനമായ തട്ടിപ്പാണ് നടന്നതെന്നും. ഏത് കണ്ണായ സ്ഥലവും ഫ്രീസ് ചെയ്തുവെച്ച ശേഷം ബിനാമികളെക്കൊണ്ട് വാങ്ങിപ്പിക്കുകയും മറിച്ചുവില്‍ക്കുകയുമാണ് സി പി എം ചെയ്യുന്നതെന്നും കെ.സി. അബു പറഞ്ഞു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം ധര്‍മ്മരത്‌നം, പി കെ മാമുക്കോയ, കെ പി ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.