Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മാനമുണ്ടെങ്കില്‍ മാണി രാജിവയ്‌ക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 10:39 pm IST
inVicharam

ധനമന്ത്രി കെ.എം. മാണി 2014 ല്‍ 470 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍, മാണിക്കെതിരെ തെളിവുകളില്ലെന്ന് പറഞ്ഞ് കുറ്റവിമുക്തനാക്കിയ നടപടി വിജിലന്‍സ് കോടതി തള്ളിയിരിക്കുന്നു. മാണിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നു കണ്ടെത്തിയ എസ്പി സുകേശന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി സുകേശനോട് അന്വേഷണം തുടരാനും ഉത്തരവിട്ടിരിക്കുകയാണ്. ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്നായിരുന്നു എസ്പി സുകേശന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന യുഡിഎഫിന് കനത്ത തിരിച്ചടിയാണെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ മന്ത്രിസഭാംഗമായ മാണിയെ രക്ഷിക്കാന്‍ ഉറച്ചിരിക്കുകയാണ്.

ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി തുടരന്വേഷണം ആവശ്യപ്പെട്ടിട്ടും മാണിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറല്ല. രാജിവയ്‌ക്കില്ലെന്ന് മാണിയും പ്രഖ്യാപിച്ചിരിക്കുകയാണ്. വകുപ്പ് 123 പ്രകാരം വസ്തുതാപരമായ തെളിവുകള്‍ നല്‍കിയ സുകേശന്റെ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വിജിലന്‍സിന്റെ വിശ്വാസ്യത നഷ്ടപ്പെടാതെ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ വിജിലന്‍സ് എസ്പി സുകേശന്‍ തുടരന്വേഷണം നടത്തും. കേസ് വെറും വാമൊഴി കേസാണ് എന്ന് ഉമ്മന്‍ചാണ്ടി പുച്ഛിക്കുമ്പോഴും നിരവധി സാക്ഷികളെ വിസ്തരിച്ച് തെളിവ് ശേഖരിച്ചാണ് അന്വേഷണം നടത്തിയത്.

ബാര്‍ കോഴ കേസില്‍ ബിജു രമേശ് ആരോപിച്ചത് പാലായിലെ മാണിയുടെ വീട്ടില്‍വച്ച് 85 ലക്ഷം രൂപയും തിരുവനന്തപുരത്തെ വീട്ടില്‍വച്ച് 15 ലക്ഷവും നല്‍കി എന്നാണ്. സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് വിജിലന്‍സ് മാണിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.   ജോണ്‍ കെ. ഇല്ലിക്കാടന്‍ ആണ് ഈ കേസിലെ പ്രത്യേക ജഡ്ജ്. അദ്ദേഹമാണ് മാണിയെ കുറ്റവിമുക്തനാക്കി വിന്‍സന്‍ എം.പോള്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മാണിക്കെതിരെയുള്ള തെളിവുകള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടാണ് കോടതി വിന്‍സന്‍ പോളിന്റെ റിപ്പോര്‍ട്ട് തള്ളിയത്. മാണിയെ അഴിമതിവിരുദ്ധ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് വിസ്തരിക്കണമെന്നാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

മാണിക്കെതിരെ ആരോപണങ്ങള്‍ ആദ്യം ഉയര്‍ത്തിയ ബിജുരമേശാണ് കേസ് വിജിലന്‍സ് കോടതിയിലെത്തിച്ചത്. അദ്ദേഹം കേസ് അവസാനിപ്പിക്കുന്നതിനെതിരെ അപ്പീല്‍ പോകും എന്ന് വ്യക്തമാക്കിയിരുന്നു. ബാറുടമകളില്‍ ഒരാളുടെ കാര്‍ മാണിയുടെ വീട്ടുപടിയ്‌ക്കല്‍ എത്തിയത് അവിടെ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ബാര്‍ ഉടമകള്‍ മാണിയെ സന്ദര്‍ശിച്ചു എന്നതിന് തെളിവാണ്. മാണി മാത്രമല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ രാജിവയ്‌ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്.  പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദന്‍ മാണിയുടെ രാജി ആവശ്യപ്പെട്ടുകഴിഞ്ഞു. പക്ഷേ മാണി പറയുന്നത് ഉത്തരവ് തുടരന്വേഷണത്തിനാണെന്നും അത് നടക്കട്ടേയെന്നും താന്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ്. കണ്ടെത്തിയ തെളിവുകള്‍പ്രകാരം  അഴിമതി വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് വിസ്തരിക്കണമെന്ന ആവശ്യത്തേയും മാണി നിരാകരിക്കുകയാണ്. തുടരന്വേഷണമെന്നാല്‍ കുറ്റക്കാരനെന്നല്ല അര്‍ത്ഥമെന്ന തൊടുന്യായവും മാണി  പറയുന്നുണ്ട്. തുടരന്വേഷണം 101 തവണ ആവര്‍ത്തിക്കട്ടെ എന്ന മാണിയുടെ പുച്ഛം നിറഞ്ഞ മറുപടി ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്നതാണ്.

ഈ കേസന്വേഷണത്തില്‍ നഷ്ടമായത് വിന്‍സന്‍ പോള്‍ എന്ന പോലീസ് ഉദേ്യാഗസ്ഥന്റെ വിശ്വാസ്യത കൂടിയാണ്. മാണിയെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പോള്‍, സുകേശന്റെ തെളിവുകള്‍ ബോധപൂര്‍വം തള്ളുകയാണ് ചെയ്തത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് സുകേശനോട് അന്വേഷണം ഇന്ന രീതിയില്‍ നടത്തണം എന്നു പറയാനോ റിപ്പോര്‍ട്ട് തള്ളി മാണിയെ കുറ്റവിമുക്തനാക്കാനോ അവകാശമില്ല. ഇപ്പോള്‍ വെട്ടിലായ വിന്‍സന്‍ പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. എന്നാലിത് പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഒരു അടവുനയം മാത്രമാണ്.  അഴിമതി നടന്നുവെന്നതിന്റെ തെളിവുകള്‍ യാതൊരു മടിയുമില്ലാതെ തള്ളിക്കളഞ്ഞ് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ധനമന്ത്രി മാണിയെയും ഈ വരുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാഠംപഠിപ്പിക്കുമെന്ന് ഉറപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.