വെള്ളൂര്‍: അഴിമതിയും കെടുകാര്യസ്ഥതയും മൂലം വികസനം മുരടിച്ച വെള്ളൂരില്‍ ജനകീയ ബദലിനായുള്ള പോരാട്ടത്തിനാണ് ബിജെപി നേതൃത്വം നല്‍കുന്നത്. എസ്എന്‍ഡിപി യോഗം നേതൃത്വം നല്‍കുന്ന സമത്വമുന്നണിയുമായി ചേര്‍ന്നാണ് ബിജെപി മത്സരരംഗത്തുള്ളത്. ഒന്നാം വാര്‍ഡില്‍ ശിവദാസും(ബിജെപി), 2ല്‍ കെ.എ.പ്രദീപ് കുമാര്‍(ബിജെപി), 7ല്‍ വേണുഗോപാലന്‍ നായര്‍(ബിജെപി), 8ല്‍ ജിന്‍സണ്‍ ജോസഫ്(ബിജെപി), 9ല്‍ ലെിന്‍(ബിജെപി), 10ല്‍ എ.ജി.രമണന്‍(ബിജെപി), 11ല്‍ ആശ ടീച്ചര്‍(സ്വതന്ത്ര), 12ല്‍ അരുണ്‍രാജ്(ബിജെപി),14ല്‍ രഞ്ജിനി സുധീഷ്(ബിജെപി), 15ല്‍ രത്‌നമ്മ(സ്വതന്ത്ര), 16ല്‍ ബിനീഷ്(സ്വതന്ത്രന്‍) എന്നിവരാണ് ബിജെപി-സമത്വമുന്നണി സഖ്യത്തിനായി രംഗത്തുള്ളത്. ബിജെപി ആദ്യമായി മത്സരരംഗത്തിറങ്ങുന്ന ഇറുമ്പയം ഭാഗത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
















