Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഗോരക്ഷ ദേശീയ-സാമൂഹ്യ ബാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:23 pm IST
inVicharam

സ്വാതന്ത്ര്യം കിട്ടിയില്ലെങ്കില്‍ പോലും ഗോസംരക്ഷണ പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറില്ല എന്ന് ഗാന്ധിജി പറഞ്ഞു. തന്നെയല്ല, സ്വാതന്ത്ര്യം കിട്ടിയാല്‍ ആദ്യ നടപടി ഗോവധ നിരോധനമായിരിക്കണമെന്നും ഗാന്ധിജി ആവശ്യപ്പെട്ടു.

1940ല്‍ ഏഐസിസി യോഗത്തില്‍ പശുവിനെയും കിടാവിനെയും കൊല്ലുന്നത് സമ്പൂര്‍ണമായി നിരോധിക്കേണ്ടതാണെന്ന് പറഞ്ഞു. 1966ല്‍ ജയപ്രകാശ് നാരായണന്‍ ഗോവധ നിരോധനം സമ്പൂര്‍ണമായും നടപ്പാക്കണമെന്ന് ഇന്ദിരാഗാന്ധിയോട് ആവശ്യപ്പെട്ടു. 1979 ഏപ്രിലില്‍ ഗോവധ നിരോധനം നടപ്പാക്കുന്നതിന് ആചാര്യ വിനോബ ഭാവെ നിരാഹാര സത്യഗ്രഹം  പ്രഖ്യാപിച്ചു. പാര്‍ലമെന്റിലും നിരവധി തവണ ബില്ലുകളും ചര്‍ച്ചകളും അവതരിപ്പിക്കപ്പെട്ടു. മേല്‍പ്പറഞ്ഞവരാരും ആര്‍എസ്എസ്സോ, ബിജെപിയോ അല്ലെന്നിരിക്കെ സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധത എന്ന് ഈ വിഷയത്തെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യമെന്താണ്?

നൂറ്റാണ്ടുകളായി ദേശസ്‌നേഹികളും വിദേശികളും തമ്മിലുണ്ടായ തര്‍ക്കം ഇന്നും വിദേശ രാജ്യങ്ങള്‍ക്കുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്നതാരാണ്? ഈ ഗോമാംസപ്രിയര്‍ ഭക്ഷണ സ്വാതന്ത്ര്യക്കാരല്ല; മുസ്ലിം ബന്ധുക്കളല്ല; ജനാധിപത്യ സംരക്ഷകരുമല്ല. കൃത്യമായ രാജ്യദ്രോഹികളാണ്. ചാരന്മാരാണവര്‍, ജാരസന്തതികളുമാണ്.

ഇപ്പോഴവര്‍ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ പുതിയ വാദങ്ങള്‍ പ്രയോഗിക്കുന്നു. വേദത്തില്‍ ഗോവധത്തെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ടെന്നാണ് ഒരു വാദം. സംസ്‌കൃത ഭാഷയില്‍ രണ്ടുതരം അര്‍ത്ഥം ഉണ്ടെന്നാണ് പണ്ഡിതമതം; വൈദികാര്‍ത്ഥവും ലൗകികാര്‍ത്ഥവും. വേദം വിധിപ്രകാരം വര്‍ഷങ്ങളോളം പഠിക്കുകയും മനനം ചെയ്യുകയും ചെയ്തവര്‍ക്കാണ് സാമാന്യമായെങ്കിലും അതു മനസിലാവുക. ഒരു ഭാഷ എന്ന നിലക്ക് സംസ്‌കൃതം പഠിച്ച് ലൗകികാര്‍ത്ഥം മനസിലാക്കിയവര്‍ വേദം വിശദീകരിച്ചാല്‍- ”അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും” എന്നതു പോലെയാകും. ഇഎംഎസിനെപ്പോലുള്ള കമ്മ്യൂണിസക്കാര്‍ക്ക് പറ്റിയതതാണ്.

സംസ്‌കൃതം ഇംഗ്ലീഷില്‍ പഠിച്ച ‘പണ്ഡിതന്മാരാണ്’ വേദത്തിലെ പശുഹിംസയെപ്പറ്റി വാചാലരാവുന്നത്. ഈ രണ്ടുകൂട്ടരും-ലൗകികാര്‍ത്ഥക്കാരും ‘ഇംഗ്ലീഷുകാരും’ – വേദം വിശദീകരിക്കുന്നത് ഉണങ്ങിയ തൊണ്ടോടുകൂടിയ തേങ്ങ തിന്നാന്‍ വേണ്ടി ഉരുട്ടിപ്പിടിച്ചു കടിക്കാന്‍ ശ്രമിക്കുന്ന നായയുടെ അവസ്ഥയിലാണ്.

മറ്റൊരു വാദം, വേദകാലത്തും രാമായണകാലത്തും ഗോമാംസം കഴിച്ചിരുന്നു എന്നാണ്. വേദം ആട്ടിടയന്റെ പാട്ടാണ് എന്നു പറഞ്ഞവര്‍ക്ക് എന്നാണ് വേദകാലത്തോട് സ്‌നേഹമുണ്ടായത്? രാമരാജ്യം മുസ്ലിങ്ങള്‍ക്കെതിരാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് രാമരാജ്യത്തിലെ ഗോമാംസം വേണം പോലും! മറ്റു ചിലര്‍ക്ക് വിവേകാനന്ദനാണ് പ്രമാണം. ബൂഷ്വാദേശീയതയുടെ പ്രചാരകന്‍ എന്ന് ഇഎംഎസ് ആക്ഷേപിച്ച വിവേകാനന്ദ വാക്യം എന്നാണ് ഇവര്‍ക്ക് പ്രമാണമായത്? വേദകാലത്തെയും രാമായണത്തിലെയും വിവേകാനന്ദ സാഹിത്യത്തിലെയും ഗോമാംസം മാത്രം സ്വീകാര്യമെന്നും ബാക്കിയൊക്കെ കൊള്ളരുതാത്തതെന്നും പറയുന്നവരുടെ ഇരട്ടമുഖം സാമാന്യബുദ്ധിയുള്ളവര്‍ മനസിലാക്കേണ്ടതാണ്.

പണ്ട് ഇല്ലാത്തതൊന്നും ഇപ്പോള്‍ പാടില്ലെന്നോ? എങ്കില്‍ നാമെന്തിനാണ് ഭരണഘടന ഉണ്ടാക്കിയത്? പണ്ട് മത ന്യൂനപക്ഷങ്ങളില്ലല്ലോ? മതങ്ങള്‍ തന്നെയില്ല. പണ്ട് രാഷ്‌ട്രീയ പാര്‍ട്ടികളും ഇന്നത്തെപ്പോലെയുള്ള തെരഞ്ഞെടുപ്പുമില്ല. ഇപ്പോള്‍ എന്തിനാണ് ഇവയൊക്കെ? പണ്ട് മതേതരത്വവും   പാര്‍ലമെന്റുമില്ല. ഇപ്പോഴെന്തിനാണ് അവ ഉണ്ടാക്കിയത്?

കാലം മാറുന്നതിനനുസരിച്ച് നിയമവും വ്യവസ്ഥകളും മാറും. അതാണ് നിലവാരമുള്ള സമൂഹത്തിന്റെ ലക്ഷണം. അങ്ങനെ അണുവിടപോലും മാറാതെ തല്ലിയും കൊന്നും ചത്തും സമൂഹങ്ങള്‍ അധഃപതിക്കുന്നത് നമുക്കു ചുറ്റും കാണുന്നില്ലെ? മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പരസ്പരം കൊന്നുതിന്നാന്‍ മത്സരിക്കുന്ന പ്രാകൃത മതവിഭാഗങ്ങളെ ലോകം മുഴുവന്‍ കാണുന്നില്ലെ?

ഭാരതം അങ്ങനെയല്ല. കാലം മാറുമ്പോള്‍ വ്യവസ്ഥയും മാറും. അടിസ്ഥാന സങ്കല്‍പങ്ങള്‍ മാത്രം നിലനിര്‍ത്തും. പണ്ട് ഗോവിനെ കൊന്നിരുന്നെങ്കില്‍ ഇന്ന് സംരക്ഷിക്കുന്നതാണ് ആവശ്യം. അത് കാലത്തിന്റെ ആവശ്യമാണ്. ഈ ആവശ്യം മതപരം മാത്രമല്ല, സാമ്പത്തികവും കൂടിയാണ്.

ഭാരതം അടിസ്ഥാനപരമായി കാര്‍ഷികരാജ്യമാണ്. കന്നുകാലി വര്‍ഗത്തെ ആശ്രയിച്ചാണ് ഇപ്പോഴും ഇവിടെ കൃഷി നടക്കുന്നത്. 70 % ല്‍ കൂടുതല്‍ കര്‍ഷകരും നിലം ഉഴാന്‍ ഇപ്പോഴും കന്നുകാലികളെ ഉപയോഗിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത 150 ഓളം ഉല്‍പ്പന്നങ്ങളും 32 കീടനാശിനികളും ഗോവില്‍ നിന്നു മാത്രം ഉല്‍പ്പാദിപ്പിക്കുന്നു.

ഭാരതത്തിന് പ്രതിവര്‍ഷം 240 കോടി ടണ്‍ ജൈവവളം ആവശ്യമുണ്ട്. അതില്‍ 28 കോടി ടണ്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ജൈവവളത്തിന് പ്രധാനമായും വേണ്ടത് ചാണകമാണ്. ഇപ്പോള്‍ ചാണകം ഇറക്കുമതി ചെയ്യുന്നു. ഇന്ത്യന്‍ റെയില്‍വേയിലൂടെ നടത്തുന്നതിലും കൂടുതല്‍ ചരക്കു നീക്കം നടക്കുന്നത് കന്നുകാലികള്‍ മുഖാന്തിരമാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന രാജ്യവും ഭാരതം തന്നെ. (ഇത് ഏകദേശം 10 കൊല്ലം മുമ്പത്തെ കണക്കാണ്. ഇപ്പോള്‍ ചില്ലറ വ്യതിയാനങ്ങള്‍ വന്നിട്ടുണ്ടാകാം).

ഈ സാഹചര്യത്തില്‍ കന്നുകാലി സമ്പത്ത് അമിതമായി ചുരുങ്ങിയാല്‍ അത് നമ്മുടെ സമ്പദ്ഘടനയെ തകര്‍ക്കും. ഭക്ഷണക്രമത്തെയും ഭക്ഷ്യസുരക്ഷയെയും ദോഷകരമായി ബാധിക്കും. നാടിന്റെ സുരക്ഷയിലും പുരോഗതിയിലും ഉത്ക്കണ്ഠയില്ലാത്തവര്‍ക്ക് ഇതു പ്രശ്‌നമല്ലെന്നറിയാം. അത്തരക്കാരുടെ രാജ്യവിരുദ്ധ നിലപാടുകള്‍ ഇതാദ്യമല്ലല്ലോ.

നാടിനെ സ്‌നേഹിക്കുന്ന, അതിന്റെ സത്‌സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്ന, അതിന്റെ ഭാവിയില്‍ ഉല്‍ക്കണ്ഠയുള്ള ദേശസ്‌നേഹികളെ സംബന്ധിച്ച് ഗോസംരക്ഷണം പ്രധാനമാണ്.

കാനഡയും ഇസ്ലാമിക രാജ്യമായ ഇറാനും ഗോവധം നിരോധിച്ചിട്ടുള്ളത് മതകാര്യം മാത്രം നോക്കിയല്ല. രാജ്യസുരക്ഷ കൂടിയാണ് പരിഗണിച്ചത്. അമേരിക്ക കുതിരകളെ കൊല്ലുന്നത് ഈയിടെ നിരോധിച്ചു. അത് അവരുടെ മതപ്രശ്‌നമല്ല.

ഓരോ രാജ്യത്തും അവരവരുടെ ആവശ്യം അനുസരിച്ച് നിയമങ്ങളും നടപടികളും സൃഷ്ടിക്കും. അതില്‍ മതപരമായ കാരണം കണ്ടേക്കാം. സാംസ്‌ക്കാരികമായ പാഠം ഉണ്ടാകാം. സാമ്പത്തികമായ ആവശ്യങ്ങള്‍ കാണാം. ഏതാണെങ്കിലും ഇവക്കനുസരിച്ച് വ്യക്തി സ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും പരിമിതപ്പെടും. നാടിനോടു കൂറുള്ളവര്‍ അതനുസരിക്കും; രാജ്യവിരുദ്ധര്‍ നിഷേധിക്കും.

(അവസാനിച്ചു)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.