കോഴിക്കോട്:പരാജയഭീതിപൂണ്ട സിപിഎം ആരോപണങ്ങളുമായി രംഗത്ത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി കോണ്‍ഗ്രസുമായി രഹസ്യധാരണയിലെത്തിയിരിക്കുകയാണെന്നായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിന്റെ നേതൃത്വത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചത്. 5 സീറ്റുകളില്‍ കോണ്‍ഗ്രസിന് ബിജെപി വോട്ടുചെയ്യുമെന്നും 4 സീറ്റുകളില്‍ തിരിച്ചും വോട്ടു ചെയ്യുമെന്നായിരുന്നു സിപിഎം നേതാക്കളുടെ കണ്ടുപിടുത്തം. എന്നാല്‍ എതൊക്കെ സീറ്റാണെന്ന് വ്യക്തമാക്കണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും നേതാക്കള്‍ ഒഴിഞ്ഞു മാറി. മുസ്ലിംലീഗിനെതിരായി ഒരക്ഷരം ഉരിയാടാതെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലിംലീഗിനെ കോണ്‍ഗ്രസ് ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയാണെന്ന പരിഭവമാണ് സിപിഎം നേതാക്കള്‍ ഉന്നയിച്ചത്. ഫറോക്ക്, രാമനാട്ടുകര എന്നിവിടങ്ങളിലും ധാരണയുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ സംഘടനകളുമായി ജില്ലയില്‍ വ്യാപകമായുള്ള സിപിഎം കൂട്ടുകെട്ടിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ചെയ്തത്. അത്തരം സ്ഥാനാര്‍ത്ഥികള്‍ പ്രദേശത്തെ സ്വതന്ത്രരാണെന്നാണ് വിശദീകരണം .ചങ്ങരോത്ത്, കൊടുവള്ളി, മുക്കം, താമരശ്ശേരി എന്നിവിടങ്ങളിലെ മുസ്ലിം വര്‍ഗീയ സംഘടനകളുമായി സഖ്യത്തിലേര്‍പ്പെട്ടതു മറച്ചു വെക്കാനുള്ള നേതാക്കളുടെ ശ്രമം പാളി. വെല്‍ഫയര്‍ പാര്‍ട്ടിയുമായി സംഖ്യമില്ലെന്നായിരുന്നു വാദം. ഇടതുമുന്നണി സ്വതന്ത്രന്‍മാരെ പിന്താങ്ങുകയാണെന്നായിരുന്നു ആവര്‍ത്തിച്ചുള്ള മറുപടി.സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍, എ.പ്രദീപ്കുമാര്‍ എം.എല്‍.എ, എല്‍ഡിഎഫ് നേതാക്കളായ ടി.വി. ബാലന്‍, മുക്കം മുഹമ്മദ് കെ. ലോഹ്യ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















