കൊല്ലം: ക്ലാസ് മുറിയില്‍ നിന്നാണ് കോകിലയുടെ വരവ്. അടുത്ത തലമുറയ്‌ക്ക് പാഠം പകരാനുള്ള പഠനത്തിടയില്‍ നിന്ന് നാടിന്റെ ഭാവിക്ക് കരുത്ത് പകരാനുള്ള ദൗത്യമേറ്റെടുക്കുകയാണ് ഈ ബിഎഡ് വിദ്യാര്‍ത്ഥിനി. കൊല്ലം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് തേവള്ളി ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കോകില എസ്.കുമാര്‍.
ബാലഗോകുലത്തിലൂടെ കുട്ടികളുടെ സാംസ്‌കാരികമുന്നേറ്റത്തിന് നേതൃത്വം നല്‍കിയ കോകില പഠനകാലത്ത് എബിവിപിയുടെ സജീവപ്രവര്‍ത്തകയായിരുന്നു. സ്‌കൂള്‍, കോളേജ് പഠനകാലത്ത് പാട്ടിലും നൃത്തത്തിലും മികവ് പുലര്‍ത്തിയ കോകില നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. താന്‍ പഠിച്ചത് മറ്റുള്ളവര്‍ക്ക് പകരാന്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലുള്ള കുട്ടികള്‍ക്കായി ട്യൂഷന്‍ സെന്ററും കോകില നടത്തുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഓലയില്‍ വരവര്‍ണിനിയില്‍ എസ്.സുനില്‍കുമാറിന്റെയും വി.ഷൈലജയുടെയും മകളാണ് കോകില.
















