കോട്ടയം: നഗരസഭ ഒന്നാം വാര്‍ഡില്‍ ബിജെപി സമത്വ മുന്നണി പിന്തുണയ്‌ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദീപാ ഷിബുവിനുവേണ്ടി നൂറ്റൊന്നംഗ സ്്ക്വാഡ് രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. വാര്‍ഡില്‍ ദീപാ ഷിബുവിന്റെ മൂന്നാംഘട്ട പ്രചാരണം സമാപിച്ചു. മുടിയൂര്‍ക്കര ഉള്‍പ്പെടുന്ന ഗാന്ധിനഗര്‍ പ്രദേശത്തിന്റെ സമഗ്രവികസനത്തിനുള്ള വാഗ്ദാന പത്രികയുമായിട്ടാണ് ദീപ ജനങ്ങളെ സമീപിക്കുന്നത്. ബിജെപി, സമത്വമുന്നണി എന്നിവരെക്കൂടാതെ നഗരവികസന സമിതി, സ്ത്രീശക്തി സമാജം, എകെസിഎച്ച്എംഎസ് തുടങ്ങിയ സംഘടനകളും ദീപഷിബുവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്. നൂറ്റൊന്നംഗ സമിതിയുടെ രക്ഷാധികാരികളായി പി.കെ.രവീന്ദ്രന്‍, അഡ്വ.അനില്‍ ഐക്കര,കുസുമാലയം ബാലകൃഷ്ണന്‍ എന്നിവരെയും ചെയര്‍മാനായി ബെന്നി കണ്ണാതറ, ജനറല്‍ സെക്രട്ടറിയായി സജി കൈലാസം, സെക്രട്ടറിമാരായി എ.വി.മണി, ഷെജി, കൃഷ്ണന്‍കുട്ടി, ഷിജി,ഷിബു ഇടിവെട്ടുംകാലാ എന്നിവരെയും വനിതാ കണ്‍വീനര്‍മാരായി ഉഷാ കൃഷ്ണന്‍, സുകുമാരി മണി, അജിതാ സജി, ദീപ്തി ഷിജി എന്നിവരെയും ജോയിന്റ് കണ്‍വീനര്‍മാരായി അഖില്‍ സാബു, രാം വിഷ്ണു, അഭിജിത്ത് എന്നിവരെയും തെരഞ്ഞെടുത്തു.
















