കോഴിക്കോട്: സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി.പി. രാമകൃഷ്ണന്റെ തട്ടകത്തിലും സിപിഎം ദുര്‍ബലമാകുന്നു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പത്താംവാര്‍ഡിലും പ്രത്യേ കിച്ച് വെള്ളിയൂരിലുമാണ് സിപിഎം കടുത്ത പ്രതിസന്ധിയെ നേരിടുന്നത്. സിപിഎമ്മിലെ സജീവ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെപ്പേര്‍ ഈയടുത്ത കാലത്തായി ബിജെപിയില്‍ ചേര്‍ന്നതാണ് പാര്‍ട്ടിയെ ദുര്‍ബലമാക്കിയത്. ഗ്രാമപഞ്ചായത്തിന്റെ ഏതാണ്ടെല്ലാ വാര്‍ഡുകളിലും ബിജെപി പ്രവര്‍ത്തനം ശക്തമായി നടക്കുമ്പോഴും വെള്ളിയൂരില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടായിരുന്നില്ല. സിപിഎമ്മിനെ ഒരു കുടുംബത്തിന്റെ കീഴിലാക്കി സ്ഥാപിതതാല്‍പര്യം സംരക്ഷിക്കുന്നുവെന്ന തിരിച്ചറിവ് ശക്തവും വ്യാപകവുമായതോടെയാണ് സഖാക്കള്‍ പാര്‍ട്ടിയുമായി വിടപറഞ്ഞുകൊണ്ടിരിക്കുന്നത്. മാത്രമല്ല ചില സഖാക്കളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒതുക്കിയതും പാര്‍ട്ടിക്ക് ഇപ്പോള്‍ വിനയായിരിക്കുകയാണ്. വെള്ളിയൂരില്‍ കഴിഞ്ഞ കുറെ മാസങ്ങളായി ശക്തമായ സാന്നിധ്യമായി ബിജെപി മാറിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് സിപിഎം വിട്ടുവന്നവരെ സ്വീകരിക്കുന്നതിനായി ബിജെപി നടത്തിയ പൊതുസമ്മേളനത്തില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായതും സിപിഎമ്മില്‍ അലോസരമുണ്ടാക്കിയിട്ടുണ്ട്. ശ്രീകൃഷ്ണജയന്തി ശോഭായാത്രയെ വെള്ളിയൂരിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ചില സഖാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും ഒടുവിലത് നീര്‍ക്കുമിളയാകുകായിരുന്നു.
ബിജെപിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അക്രമണം നടത്തിയിട്ടും സംയമനം പാലിച്ചുകൊണ്ട് ശരിയായ രാഷ്‌ട്രീയപ്രവര്‍ത്തനവുമായി ബിജെപി മുന്നോട്ടുപോവുകയാണ്. ഗ്രാമപഞ്ചായത്തിലെ ആകെയുള്ള 17 വാര്‍ഡിലും സ്ഥാനാര്‍ ത്ഥിയെ നിര്‍ത്തി ഇരുമുന്നണികള്‍ക്കും വെല്ലുവിളി തീര്‍ത്തുകൊണ്ടാണ് ബിജെപി മുന്നേറുന്നത്. സിപിഎമ്മിലാണെങ്കില്‍ സ്ഥാനാ ര്‍ത്ഥി നിര്‍ണയവും പാര്‍ ട്ടിക്ക് തലവേദനയായിരിക്കുകയാണ്. പാര്‍ട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്തവരെ അവഗണിച്ച് സ്വന്തക്കാരെയും പ്രവര്‍ ത്തന പാരമ്പര്യമില്ലാത്തവരെയും സ്ഥാനാര്‍ത്ഥികളാക്കിയെന്നാണ് സഖാക്കള്‍തന്നെ അടക്കം പറയുന്നത്. പൊതുവെ ദുര്‍ബലമായ യുഡിഎഫിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സ്ഥാനാര്‍ത്ഥികളെപ്പോലും കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയായിരുന്ന യുഡിഎഫിനും പതിറ്റാണ്ടുകളായി വികസനമുരടിപ്പിന്റെ ബാക്കിപത്രം മാത്രമായുള്ള സിപിഎമ്മിനും തെരഞ്ഞെടുപ്പ് ഒരുപോലെ കൂനില്‍ മേല്‍ കുരുവായിരിക്കുകയാണ്.
















